BREAKING NEWS

അവര്‍ക്കെന്ത് ഇസ്ലാം…………..കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ

· · 1 min read
Share: Copied!

കൊല്ലം: പോക്‌സോ കേസില്‍ അറസ്റ്റിലായ യൂട്യൂബറും മതപാഠശാല ഡയറക്ടറുമായ മുഹമ്മദ് നിയാസ് ജൗഹറി വസ്ത്രധാരണത്തിന്റെ പേരില്‍ നടി നസ്രിയ നസീമിനെ ഇയാള്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഒരു സിനിമാ നടി മോശം വസ്ത്രം ധരിച്ച് ഏതോ ഒരുപരിപാടിയില്‍ പങ്കെടുത്തു. അവര്‍ക്കെന്ത് ഇസ്ലാം. കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ എന്നായിരുന്നു മുഹമ്മദ് നിയാസിന്റെ വിമര്‍ശനം. അതേസമയം നിയാസ് ജൗഹറി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പൊലീസിന് സംശയം. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും.

മുഹമ്മദ് നിയാസ് ഡയറക്ടറായിട്ടുള്ള സ്ഥാപനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓച്ചിറ മേമനയില്‍ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. ഈ സ്ഥാപനം കേന്ദ്രീകരിച്ച് വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ചുരുങ്ങിയ കാലങ്ങളില്‍ കോടികളുടെ ഇടപാടുകള്‍ നിയാസ് നടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി.

പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കും. ഇന്നലെയാണ് 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുഹമ്മദ് നിയാസ് ജൗഹറി അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ അമ്മയുടെ ദേഹത്ത് ബാധ കൂടിയെന്നും ഇത് ഒഴിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെയും മുത്തശ്ശിയെയും ഇയാള്‍ അല്‍ ഹബീബിയ ഇസ്ലാമിക് അക്കാദമിയില്‍ വിളിച്ചുവരുത്തി അവിടെവെച്ചും ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും വിവിധയിടങ്ങളില്‍ എത്തിച്ചും പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026
BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026
BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026