BREAKING NEWS

എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്

· · 1 min read
Share: Copied!

സുഹൃത്തും കാമറാമാനുമായിരുന്ന ഫര്‍ഹാന്റെ വിയോഗത്തില്‍ ഉള്ളുലത്ത് ഇന്‍ഫ്‌ളുവന്‍സര്‍ ഉബൈദ്. ഫര്‍ഹാന്‍ പോയെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നാണ് ഉബൈദ് പറയുന്നത്. ഫര്‍ഹാന്‍ തനിക്ക് കാമറാമാന്‍ മാത്രമായിരുന്നില്ലെന്നും ഉബൈദ് പറയുന്നു. ഫര്‍ഹാന്റെ കുടുംബത്തിന് മകനായി താന്‍ ഇനിയെന്നും കൂടെയുണ്ടാകുമെന്നും ഉബൈദ് പറയുന്നു. ആ വാക്കുകളിലേക്ക്:ഫര്‍ഹാന്‍… നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു റാന്‍ഡം മെസേജിലൂടെയാണ് ഫര്‍ഹാനെ ഞാന്‍ പരിചയപ്പെടുന്നത്. ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു: ”ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?” ഞാന്‍ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു…’വാ…’അന്ന് തുടങ്ങിയ യാത്രയാണ്. ഏകദേശം ഒന്നര വര്‍ഷത്തോളം എന്റെ കൂടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എന്റെ കൂടെ, എന്റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴല്‍ പോലെ അവനുണ്ടായിരുന്നു. എനിക്ക് അവന്‍ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല. എന്റെ നല്ലൊരു സുഹൃത്തായിരുന്നു. സൗഹൃദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു. ഒന്നും എന്നോട് ആവശ്യപ്പെടില്ല. എന്തെങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല.

എപ്പോഴും വിളിക്കും. ‘മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?” അവന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി. ഏകദേശം രണ്ട് മാസമായി അവന്‍ എന്റെ കൂടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്പിറ്റല്‍ കാര്യങ്ങളുമായി തിരക്കിലായിരുന്നു. എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല. പിന്നെ ഞാന്‍ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്. അവന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞാന്‍ ഒരുപാട് ചോദിക്കാറില്ലായിരുന്നു. പക്ഷേ, അവന് ഒരുപാട് പ്രിയപ്പെട്ട ഒരാളുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിലധികം നീണ്ട ബന്ധം. അവളെ അവന് ഒരുപാട് ഇഷ്ട്ടമായിരുന്നു. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പോലീസില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എനിക്കറിയാവുന്നത്. കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ അവന്റെ കുടുംബത്തോടൊപ്പം ഞാനുണ്ടാകും.

ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് അവന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അവന്‍ മാത്രമായിരുന്നു മകന്‍ എന്നതാണ്. ഫര്‍ഹാന്‍, നീ എനിക്ക് ആരായിരുന്നുവെന്ന് ഒരുപക്ഷേ നിനക്ക് പോലും അറിയില്ലായിരുന്നിരിക്കാം. നിന്റെ ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, ജീവിതത്തില്‍ എന്തെങ്കിലും നേടണം. പക്ഷേ ഇത്ര പെട്ടെന്ന് നീ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലടാ…. ഒരു കാര്യം മാത്രം ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകുമെന്ന് ഉബൈദ് പറയുന്നു.

BREAKING NEWS
’എന്റെ ദേഹത്ത് വെള്ളമൊഴിച്ചു, ഞാൻ അവനെ കഴുത്തറുത്ത് കൊന്നു’: യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പ്രവാസി പോലീസ് സ്റ്റേഷനിൽ; സംഭവം കുവൈറ്റിൽ
01 Nov 2026
BREAKING NEWS
പപ്പ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കെ.ജി. വിദ്യാർഥിനിയെ 8 വയസ്സുകാരൻ ആളില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടികൊണ്ടുപോയി, ഇഷ്ടിക, പൂച്ചട്ടി, അലുമിനിയം ഡസ്റ്റ്ബിൻ എന്നിവ എടുത്ത് മർദിച്ചു; തല ബെഞ്ചിലും ഡെസ്കിലും ഇടിച്ചു; ഗുരുതര പരിക്ക്; നിർണ്ണായകമായത് സിസിടിവി റിപ്പോർട്ട്
01 Nov 2026
BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026