കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്‌ക്കെതിരെയുള്ള വ്യാജ പ്രചരണത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ ഷാജൻ സ്‌കറിയ. മാപ്പ് പറഞ്ഞതിനോടൊപ്പം വ്യാജ പ്രജാരണങ്ങൾ പിൻവലിക്കുകയും ചെയ്തു. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കിയെന്നും പിൻവലിക്കുകയാണെന്നും യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിശദീകരണ വീഡിയോയിൽ ഷാജൻ സ്കറിയ പറയുന്നു.
അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമർശത്തിൽ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാണവുമായി ഷാജൻ സ്‌കറിയ രംഗത്തെത്തിയത്. 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് കേസ് കൊടുത്തിരിക്കുന്നത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വീഡിയോയിൽ ഷാജൻ സ്കറിയ പറയുന്നു.
2020 നവംബറിലാണ് കേസിനാസ്പദമായ വീഡിയോ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സാജൻ സ്കറിയ പ്രസിദ്ധീകരിച്ചത്. ഇതിൽ യൂസഫലിയ്‌ക്കെതിരെ സ്വർണ്ണക്കടത്തടക്കമുള്ള നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. യൂസഫലിയ്ക്ക് പുറമെ ഫഹാസ് അഷ്‌റഫിനെതിരെയും ഈ വീഡിയോയിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് വ്യാജ പ്രചരണങ്ങളിൽ ലുലു ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചത്.
അതേസമയം എംഎ യൂസഫലി മൂന്ന് സംസ്ഥാനങ്ങളിലായി മറുനാടനെതിരെ ആറോളം കേസുകൾ നൽകിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഡൽഹി ഹൈക്കോടതിയിലെ കേസാണ്, അതിൻ്റെ വിധി പ്രകാരമാണ് യൂസഫലിയുമായി ബന്ധപ്പെട്ട വാർത്തകൾ നീക്കം ചെയ്തത്.