BREAKING NEWS

അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

· · 1 min read
Share: Copied!

അമരാവതി: ആന്ധ്രപ്രദേശിൽ സ്കൂൾ വിദ്യാർഥിനിയെ ക്ലാസ് മുറിയിൽകയറി കട്ടിങ് മെഷീൻ കൊണ്ട് ആക്രമിച്ച് യുവാവ്. അനന്ത്പുർ ജില്ലയിലെ രപ്ടഡു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് ഹേമന്ത് എന്ന 21-കാരൻ ക്ലാസ്മുറിയിൽ കയറി പവർ ചെയിൻ സോ ഉപയോഗിച്ച് ആക്രമിച്ചത്.

ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ഹേമന്ത് ഉന്നമിട്ട പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ക്ലാസ് മുറിയിൽ അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് യന്ത്രം പിടിപ്പിച്ച അറക്കവാളുമായെത്തി ആക്രമണം നടത്തിയത്.

പിന്നാലെ ഇയാൾ സ്‌കൂളിൽനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. പിന്നീട്, ധർമവരം റെയിൽവേ സ്‌റ്റേഷനിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അകന്നബന്ധുവാണ് ഹേമന്ത് എന്നാണ് വിവരം. എന്താണ് ആക്രമിക്കാൻ കാരണം എന്നത് വ്യക്തമായിട്ടില്ല

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026