BREAKING NEWS

‘മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ… ‘; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്

· · 1 min read
Share: Copied!

കാക്കനാട്: ‘മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരമിരിക്കണേ…’ സ്വന്തം കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി മലയാളത്തിന്റെ എഴുത്തമ്മ ലീലാവതി ടീച്ചർ. കവിതയുടെ രചയിതാവായ റഫീഖ് അഹമ്മദ് അരികിലിരിക്കെയാണ് ടീച്ചർ വരികൾ ചൊല്ലിയത്. തന്നെ കണ്ടയുടൻ ടീച്ചർ കവിത ഓർത്തുചൊല്ലാൻ തുടങ്ങിയെന്നും അത് സിനിമാപ്പാട്ടായി മാറിയ കാര്യം പോലും ടീച്ചർക്ക് അറിയില്ലെന്നും റഫീഖ് അഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ലീലാവതി ടീച്ചറെ കാണാൻ റഫീഖ് അഹമ്മദ് അവർ താമസിക്കുന്ന വീട്ടിലെത്തിയത്. വളരെ സ്വകാര്യമായൊരു സന്ദർശനം മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. എന്നാൽ കണ്ടയുടൻ ടീച്ചർ ‘മരണമെത്തുന്ന നേരത്ത്’ എന്ന കവിത ഓർത്തുചൊല്ലാൻ തുടങ്ങി. കേൾവിശക്തിക്ക് അൽപ്പം കുറവുണ്ടെങ്കിലും ഓർമകൾക്ക് മങ്ങലേറ്റിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

‘ആയുസ്സിന്റെ നൂറാമിതളും വിടർന്ന നിലാവിലാണ് മലയാളത്തിന്റെ എഴുത്തമ്മ ലീലാവതി ടീച്ചർ. ആ സാമീപ്യം മാത്രമേ ആഗ്രഹിച്ചുള്ളൂ. പക്ഷേ, കണ്ടയുടനെ കവിത ഓർത്തുചൊല്ലാൻ തുടങ്ങി. കേൾവിശക്തി മാത്രം ഇത്തിരി കുറഞ്ഞുവെങ്കിലും ഓർമ ഹരിതസ്വച്ഛം, വിസ്മയകരം. മരണമെത്തുന്ന നേരത്ത് എന്ന കവിത സിനിമാപ്പാട്ടായതൊന്നും ടീച്ചർക്ക് അറിയില്ല. വായിച്ച് ഇഷ്ടപ്പെട്ടതിന്റെ ഓർമയിൽ ചൊല്ലുകയാണ്.

സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ഒരിക്കൽക്കൂടി തിരിച്ചറിയുന്നു. പാദനമസ്കാരം’ – റഫീഖ് അഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.

 

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം
31 Oct 2026