BREAKING NEWS

മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം

· · 1 min read
Share: Copied!

പഞ്ച്കുള: ഹരിയാന പഞ്ച്കുളയിലെ സംസ്‌കൃത് മോഡൽ സ്‌കൂളിൽ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കെ.ജി വിദ്യാർഥിനിക്ക് മൂന്നാം ക്ലാസ്സുകാരന്റെ ക്രൂരമർദനം. കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ചാണ് പെൺകുട്ടിയെ മൂന്നാം ക്ലാസ്സുകാരൻ മർദിച്ചത്. അതീവഗുരുതരാവസ്ഥയിലായ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസ്സ് മുറിയിൽ വെച്ചാണ് പെൺകുട്ടിക്ക് മർദനമേൽക്കുന്നത്.

മേശയ്ക്ക് മുകളിലേക്ക് പെൺകുട്ടിയുടെ തല ഇടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ശേഷം നിലത്തേക്ക് തള്ളിയിടുകയും കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് മുഖത്തും ശരീരത്തും ക്രൂരമായി മർദിക്കുകയുമായിരുന്നു. രക്തത്തിൽ കുളിച്ച് പെൺകുട്ടിക്ക് ബോധം പോയിട്ടും മൂന്നാം ക്ലാസ്സുകാരൻ ആക്രമണം തുടർന്നു. പിന്നാലെ ക്ലാസ്സിൽനിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. പെൺകുട്ടിയെ കൂട്ടികൊണ്ടുപോവാനായി രക്ഷിതാക്കൾ വന്നപ്പോഴാണ് സംഭവം അറിയുന്നത്.

കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോൾ നിങ്ങളുടെ മകൾ അവിടെ കിടക്കുന്നുവെന്നായിരുന്നു മൂന്നാം ക്ലാസ്സുകാരൻ പറഞ്ഞത്. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു നിർദേശം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് മൂന്നാം ക്ലാസ്സുകാരൻ പെൺകുട്ടിയെ മർദിച്ചത് എന്ന കാര്യം പരിശോധിച്ചുവരികയാണ്. മൂന്നാം ക്ലാസ്സുകരാൻ ഏതാനും ആഴ്ചകളായി ഇത്തരത്തിൽ പെരുമാറുന്നുണ്ടെന്നും നേരത്തെ സമീപത്തെ നായകളെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് കുട്ടിയുടെ അടുത്ത ബന്ധു പറഞ്ഞു. സ്‌കൂൾ അധ്യാപകർക്ക് പരാതി നൽകുമെന്ന് പറഞ്ഞതിനാലാണ് പെൺകുട്ടിയെ മൂന്നാം ക്ലാസ്സുകാരൻ മർദിച്ചത് എന്നാണ് ബന്ധു പറഞ്ഞത്. ഇത് സ്ഥിരീകരിച്ചിട്ടില്ല.

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026