BREAKING NEWS

മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാനച്ചടങ്ങിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ കഴിയാതെ പോയ വിദ്യാർഥിനി മന്ത്രിയിൽ നിന്നും നേരിട്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇന്ന് മന്ത്രി റോജി എം. ജോൺ പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തിയാണ് എംഎ ഇസ് ലാമിക് ഹിസ്റ്ററി വിദ്യാർഥിനി അജ്മി ബഷീർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. ആഗ്രഹിച്ച നിമിഷം കൈവിട്ടുപോയെങ്കിലും, ആ സന്തോഷം വീണ്ടെടുക്കാൻ മന്ത്രിയെ തേടിയെത്തിയ വിദ്യാർഥികൾക്ക് ആശംസ അറിയിച്ചു. അതേസമയം ഒന്നാം റാങ്ക് ജേതാവാണ് അജ്മി ബഷീർ.

ഇതിനിടെ കോളജിലെ ബിരുദദാനച്ചടങ്ങ് തടഞ്ഞ് മന്ത്രി റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 40 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചടങ്ങ് അലങ്കോലമാക്കിയ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് യു പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തു.

അതേസമയം വിവിധ ജില്ലകളിൽ നിന്നെത്തിയിട്ടും മന്ത്രിയിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കാത്തതതിൽ രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധത്തിലാണ്. സംഭവത്തെകുറിച്ച് പ്രതികരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉച്ചയ്ക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. ശുദ്ധ തെമ്മാടിത്തരമാണ് നടന്നതെന്ന് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസും വിമർശിച്ചു. എന്നാൽ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് വിദ്യാർഥികൾ ചെയ്തതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻറെ വിശദീകരണം.

ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്

BREAKING NEWS
മൂന്ന് ലക്ഷത്തിന്റെ കട ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്, മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്, ഒരു കുടുംബത്തിനെ മൂന്നുപേരെയും കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ 20 അടിയോളം ഉയരമുള്ള ഷെഡിന്റെ റൂഫിന് മുകളിലെത്തി രണ്ടുവയസ്സുകാരി; സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി
31 Oct 2026
BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026
BREAKING NEWS
ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
31 Oct 2026