BREAKING NEWS

‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി

· · 1 min read
Share: Copied!

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്തതിനെ രൂക്ഷമായി വിമർശിച്ച് സമരസമിതി നേതാവ് വളർമതി. പോലീസ് ശത്രുപക്ഷത്ത് നിന്നാണ് കേസെടുക്കുന്നതെന്ന് അവർ ആരോപിച്ചു. യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചെന്നും മറ്റ് പാർട്ടികൾ ഭരിക്കുമ്പോൾ യുഡിഎഫ് മധുരവാക്കുകൾ പറയുകയായിരുന്നെന്നും വളർമതി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ വീഴ്ചകൾ കാരണമാണ് യുഡിഎഫ് അധികാരത്തിലെത്തിയതെന്ന കാര്യം മറക്കരുത്. നീതിക്കുവേണ്ടിയുള്ള പോരാട്ടം അടിച്ചമർത്താൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങൾ കാര്യങ്ങളെല്ലാം തിരിച്ചറിയുന്നുണ്ടെന്നും അവർ പ്രതികരിച്ചു.

അതേസമയം, ഇതേ വിഷയത്തിൽ യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത മന്ത്രി ഒ.ജെ. ജനീഷിനും എം.പി. ഷാഫി പറമ്പിലിനുമെതിരെ കേസെടുത്തിട്ടില്ലെന്നും വളർമതി ചൂണ്ടിക്കാട്ടി. പോലീസിനെതിരെ വാർത്ത വന്നതുകൊണ്ടാണ് കേസെടുത്തതെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ സമരപ്പന്തലിലെ കനോപ്പി പൊളിക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ വിമർശനം ഉന്നയിച്ചതെന്നും അവർ വിശദീകരിച്ചു.

സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധജാഥ നടത്തിയതിനാണ് കേസെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ്. സമരസമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.

എൽപിഎസ്ടി സമരത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന് തലമുണ്ഡനം ചെയ്താണ് വളർമതി നേരത്തേ പ്രതികരിച്ചത്. സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം നിറവേറ്റാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാൽ നടപ്പാക്കിയ കാര്യങ്ങൾ ഏതൊക്കെയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വളർമതി ആവശ്യപ്പെട്ടു.

വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ പി.എസ്.സി. ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ചവർ ഇപ്പോൾ നിലപാട് മാറ്റുകയാണെന്നും വളർമതി വിമർശിച്ചു.

ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍

BREAKING NEWS
വൻ ആൾനാശം മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിന്റെ നീക്കം; കൂട്ടസംസ്കാരത്തിന് പ്രത്യേക പരിശീലനം; ഇറാനെ ലക്ഷ്യമിട്ടുള്ള അതിശക്ത പടയൊരുക്കത്തിന്റെ മുന്നോടിയോ?
31 Oct 2026
BREAKING NEWS
ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്
31 Oct 2026
BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026
BREAKING NEWS
മൂന്ന് ലക്ഷത്തിന്റെ കട ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്, മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്, ഒരു കുടുംബത്തിനെ മൂന്നുപേരെയും കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
31 Oct 2026