BREAKING NEWS

ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ

· · 1 min read
Share: Copied!

വൈപ്പിൻ: അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിപിഐ പുതുവൈപ്പ് ലോക്കൽ സെക്രട്ടറി ഡോളർമാൻ കോമത്ത് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച ഉച്ചയോടെ ഡോളർമാനെ അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകരുടെ പിതാവ് മുരുക്കുംപാടം തോട്ടുങ്കൽപറമ്പിൽ മോഹൻദാസിനെ (80) ബന്ധുക്കളായ രണ്ട് പേർ ചേർന്നു കുത്തിയത്. ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തതാണ് പ്രകോപനകാരണം. ആസ്പത്രിയിൽ കഴിഞ്ഞ മോഹൻദാസ് സെപ്തംബർ ഒന്നിന് മരിച്ചു.

കൊലപാതകശ്രമം നടന്ന് പിറ്റേന്ന് തന്നെ പ്രതികളായ കോമത്ത് ഡൈനാസ്റ്റ് കോമത്, ഡഗ്സ്റ്റർ എന്നിവർ അറസ്റ്റിലായി. പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇതിന് പിന്നിലെ ഗൂഡാലോചന കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ‘അമ്മവകസ്ഥലത്ത് വീട്ടിൽ’ സുഭാഷിനെ രണ്ടാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമത്തിന് ശേഷം പ്രതികൾ എത്തിയത് സുഭാഷിന്റെ വീട്ടിലായിരുന്നു. ഇവർ മൂന്ന് പേരും റിമാൻഡിലാണ്. പ്രതികളിലൊരാളുടെ സഹോദരനായ ഡോളർമാൻ ഗൂഡാലോചനയിൽ പങ്കാളിയാണെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുവെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്

 

BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026
BREAKING NEWS
ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
31 Oct 2026
BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026