BREAKING NEWS

വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍

· · 1 min read
Share: Copied!

കോട്ടയം: വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വിമര്‍ശനവുമായി പി ജയരാജന്‍. ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ് ഇന്നത്തെ എസ്എന്‍ഡിപി യോഗം നേതാക്കളെന്ന് വിമര്‍ശിച്ച പി ജയരാജന്‍ വെള്ളാപ്പള്ളിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് ആവർത്തിച്ചു. നായാടി മുതല്‍ നമ്പൂതിരി വരെ യോജിക്കണമെന്ന് ആര്‍എസ്എസ് പറയുമ്പോള്‍ നായാടി മുതല്‍ നസ്രാണി വരെയെന്ന് വെള്ളാപ്പള്ളിയും ആവര്‍ത്തിക്കുന്നു. വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സവിശേഷതകളുണ്ട്.

രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം ഇത്തവണ നടത്താന്‍ കഴിഞ്ഞില്ല. വലതുപക്ഷ രാഷ്ട്രീയ ആരോപണങ്ങളെ മറികടക്കാന്‍ കഴിഞ്ഞില്ലെന്നും പി ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാളിച്ചകളുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന സിഐടിയു പരിപാടിയിലായിരുന്നു പി ജയരാജന്റെ വെള്ളാപ്പള്ളിക്കെതിരെ പി ജയരാജന്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ജാതി രാഷ്ട്രീയക്കാരെയും മത വര്‍ഗീയവാദികളെയും എതിര്‍ക്കണമെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാള്‍പ്പടയാകാന്‍ വെള്ളാപ്പള്ളി മലബാറില്‍ പ്രഖ്യാപനം നടത്തിയെന്നും അദ്ദേഹം പുന്നപ്ര-വയലാര്‍ വാരാചരണ പരിപാടില്‍ വെച്ച് തുറന്നടിച്ചിരുന്നു.

പിന്നാലെ വിമര്‍ശനവുമായി വെള്ളിപ്പള്ളി രംഗത്തെത്തി. പി ജയരാജന്റെ വിമര്‍ശനം അന്ധന്‍ ആനയെ കണ്ടതുപോലെയാണെന്നും, അത് പറയാന്‍ അദ്ദേഹത്തിന് ഒരവകാശവുമില്ലെന്നുമാണ് വെള്ളാപ്പള്ളി മറുപടി നല്‍കിയത്. പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന ഫേസ്ബുക്ക് കുറിപ്പുമായി ജയരാജനും രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ വര്‍ഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ നടേശന്‍ നിലയുറപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026
BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026