BREAKING NEWS

ജോലി സ്ഥലത്തെത്തി ഭാര്യയുടെ തലയില്‍ കമ്പിവടികൊണ്ടടിച്ചു, പിന്നാലെ സ്വയം വെടിവച്ച് മരിച്ച് യുവാവ്

· · 1 min read
Share: Copied!

ഇടുക്കി: കുഴിതൊളുവിൽ ഭാര്യയെ ജോലിസ്ഥലത്തെത്തി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുഴിതൊളു സ്വദേശി സന്തോഷാണ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യ ശ്രീജയെ ആക്രമിച്ച ശേഷം സ്വയം വെടിവെച്ച് മരിച്ചത്. ശ്രീജ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസിലെത്തിയാണ് സന്തോഷ് ആക്രമണം നടത്തിയത്.

കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് ഇയാൾ ശ്രീജയുടെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ, കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സന്തോഷ് സ്വയം വെടിയുതിർക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

BREAKING NEWS
അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം; 10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു, ഗൗരവമേറിയ വിഷയമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
30 Oct 2026
BREAKING NEWS
വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍
30 Oct 2026
BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026