BREAKING NEWS

കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം… നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി….

· · 1 min read
Share: Copied!

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അമ്മ മൂന്നും അഞ്ചും വയസുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം രണ്ടാംപ്രതി മാർട്ടിനിലേക്കെത്താൻ നിർണായകമായത് വാട്‌സ്ആപ്പ് ചാറ്റുകളിലെ വിവരങ്ങൾ. കുട്ടികളെ ഒഴിവാക്കിയാൽ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പ് നൽകിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഇതോടെയാണ് അന്വേഷണം മാർട്ടിനിലുമെത്തി നിന്നത്.

അതേസമയം നിവേദ്യയും മാർട്ടിനും തമ്മിൽ ഒരു വർഷത്തെ ബന്ധമുണ്ട്. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇരുവരും വീട്ടിൽ നിന്ന് പോയത്. പിന്നീട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളിൽ നിവേദ്യ എത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മാത്രമല്ല കൊലപാതക സമയം മാർട്ടിൻ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചിരുന്നത് മാർട്ടിനായിരുന്നു.

കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. വീട്ടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് കുട്ടികളുടെ മരണമെന്നായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ, അഞ്ച് വയസുകാരിയായ പെൺകുട്ടിക്ക് തനിയെ രക്ഷപ്പെടാൻ സാധിക്കുന്ന രീതിയിലുള്ള ചെറിയ ടാങ്കായിരുന്നിട്ടും മുങ്ങിമരണം സംഭവിച്ചതിൽ പോലീസിന് സംശയമുണ്ടായിരുന്നു.

തുടർന്ന് നിവേദ്യയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ മോഡലിങിന് പോകാൻ കുട്ടികൾ തടസം നിന്നതും ഭർത്താവ് സ്ഥിരം മദ്യപാനിയായതും കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് യുവതി മൊഴിനൽകിയത്.

സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026
BREAKING NEWS
ജോലി സ്ഥലത്തെത്തി ഭാര്യയുടെ തലയില്‍ കമ്പിവടികൊണ്ടടിച്ചു, പിന്നാലെ സ്വയം വെടിവച്ച് മരിച്ച് യുവാവ്
30 Oct 2026