BREAKING NEWS

വീട്ടിലേക്കു വരുന്നതിനിടെ നടുറോഡിൽ നിന്നവരോട് മാറാൻ ആവശ്യപ്പെട്ടു, യുവാവിനു നേരെ കൊലപാതക ശ്രമം, ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകൾ, ബഹളം കേട്ടെത്തിയ ബന്ധുക്കൾ യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടു പോയതോടെ കാറിനു തീയിട്ടു, വാഹനം പൂർണമായി കത്തിനശിപ്പിച്ച നിലയിൽ, പ്രതികൾ ഒളിവിൽ

· · 1 min read
Share: Copied!

നെയ്യാറ്റിൻകര: വീട്ടിലേക്കു വരുന്നതിനിടെ റോഡിൽ മാർഗ തടസം സൃഷ്ടിച്ചതു ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. യുവാവ് സഞ്ചരിച്ച കാർ തീവച്ചു പൂർണമായും നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും മാരായമുട്ടം പോലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ ഒന്നരയോടെ കൊല്ലയിൽ കൊടവിളാകത്തായിരുന്നു നാടകീയ സംഭവം. വീട്ടിലേക്ക് വാഹനത്തിൽ വരികയായിരുന്ന പ്രദീപ്, ഇതിനിടെ നടുറോഡിൽ നിന്നവരോട് മാറാൻ ആവശ്യപ്പെടുകയായിരുന്നു. അവർ അസഭ്യം പറഞ്ഞതു ചോദ്യംചെയ്തതോടെ പ്രദീപിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകളുണ്ട്. പലതും ആഴമേറിയ മുറിവുകളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇതിനിടെ റോഡിലെ ബഹളം കേട്ട് എത്തിയ ബന്ധുക്കളാണ് പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രദീപിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്ത് പ്രതികൾ കാറിന് തീയിട്ടെന്നും പോലീസ് പറഞ്ഞു. പ്രദീപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ്. കാർ പൂർണമായും കത്തിനശിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്നാണ് ആക്രമണമെന്നും പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി

BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026
BREAKING NEWS
മൂന്ന് ലക്ഷത്തിന്റെ കട ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്, മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്, ഒരു കുടുംബത്തിനെ മൂന്നുപേരെയും കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ 20 അടിയോളം ഉയരമുള്ള ഷെഡിന്റെ റൂഫിന് മുകളിലെത്തി രണ്ടുവയസ്സുകാരി; സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി
31 Oct 2026
BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026