എറണാകുളം: ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റക്കാട്ടിന്റെ ‘സമ്മാനം’ എന്ന ചെറുകഥ സിനിമയാകുന്നു. ‘മാലിനി’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി പ്രകാശനം ചെയ്തു. എറണാകുളം അമ്മ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ നടൻ വിനോദ് കോവൂർ, സരയു, പ്രശാന്ത് മുരളി, ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്മാൻ, റഷീദ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ജയേന്ദ്ര ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ. പിള്ള നിർവഹിക്കുന്നു. സിനി ഫ്രെയിംസ് യു.എ.ഇ., വിപിൻ ദാസ് എന്നിവരാണ് സഹനിർമാതാക്കൾ.
കരുണൻ ഉള്ള്യരിയാണ് തിരക്കഥ ഒരുക്കുന്നത്. നിജിൽ ദിവാകരൻ പ്രൊഡക്ഷൻ കൺട്രോളറായും മുരളി ബേപ്പൂർ കലാസംവിധായകനായും പ്രവർത്തിക്കുന്നു. സുകേഷ് താനൂരാണ് വസ്ത്രാലങ്കാരം. റഷീദ് അഹമ്മദ് മേക്കപ്പും ജോമോൻ സിറിയക് എഡിറ്റിങ്ങും നിർവഹിക്കുന്നു.
നിശാന്ത് പന്നിയങ്കര, ബോബിൻ വർഗീസ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരാണ്. ശ്രീജിത്ത് ചെട്ടിപ്പടി സ്റ്റിൽസും മനു ഡാവിഞ്ചി ഡിസൈനും നിർവഹിക്കുന്നു. എ.എസ്. ദിനേശ്, മനു ശിവൻ എന്നിവരാണ് പി.ആർ.ഒമാർ.