BREAKING NEWS

സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക്കൽ കാവൽ നിന്നു!! മാർട്ടിൻ ഇഗ്നേഷ്യസിനെ നിയമത്തിനു മുന്നിൽ മറച്ചുപിടിച്ച് കാമുകി

· · 1 min read
Share: Copied!

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ മൂന്നും അഞ്ചും വയസുള്ള കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. കാമുകനായ മാർട്ടിൻ ഇഗ്നേഷ്യസ് ആണ് ഇന്നു അറസ്റ്റിലായത്. അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൺസുഹൃത്തിനെക്കുറിച്ചുള്ള വിവരം പുറംലോകമറിഞ്ഞത്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

അതേസമയം അമ്മയുടെ കാമുകന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കുട്ടികളേ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇരുവരുടെയും തീരുമാനം. കുട്ടികളെ അമ്മ കൊലപ്പെടുത്തുന്ന സമയത്ത് ഇയാൾ അവിടെ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്ന സമയത്ത് വീട്ടിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇയാൾ വീടിന്റെ ഉമ്മറത്തുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

ഇതിനിടെ നിവേദ്യയുടെ പെരുമാറ്റത്തിൽ ഭർത‍ൃ സഹോദരിക്കു തോന്നിയ സംശയമാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. നിവേദ്യയുടെ മൊഴിയും ലഭ്യമായ തെളിവുകളും പരിശോധിച്ചാൽ മാത്രമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനും കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടറുമായ എസ്. രജീഷ് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം മോഡലിങ്ങിനും മറ്റും താൽപര്യമുണ്ടായിരുന്നുവെന്നും അതിന് കുഞ്ഞുങ്ങൾ തടസമാകുമെന്നും തോന്നിയതിനാലാണ് കൃത്യം നടത്തിയത് എന്നായിരുന്നു നിവേദ്യ പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസമാണ് നിവേദ്യയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്ച ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതിന് പിന്നാലെ, ബുധനാഴ്ച രാവിലെയാണ് നിവേദ്യയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

സംഭവം നടന്ന വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കൃത്യം നടത്തുന്നതിന് നിവേദ്യയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായുള്ള സൂചന പോലീസിന് ലഭിച്ചത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായി പോലീസിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയത്.

“ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ…കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, ‘ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി”… ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്

BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026
BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026