BREAKING NEWS

“ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ…കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, ‘ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി”… ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്

· · 1 min read
Share: Copied!

കൊച്ചി: യൂട്യൂബർ ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്. ഷാജൻ സ്കറിയ 2021 ഡിസംബർ എട്ട് മുതൽ നടത്തിയ വർ​​​ഗ്​ഗീയ വിദ്വേഷ പരാമർശങ്ങളിൽ നിന്ന് 261 എണ്ണം സമാഹരിച്ചാണ് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2022 മെയ് 27ന് മറുനാടൻ മലയാളിയിൽ വന്ന ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിലെ പമാർശങ്ങളാണ് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് സമാഹരിച്ച ഷാജൻ സ്കറിയയുടെ വിദ്വേഷ പരാമർശങ്ങളിൽ ആദ്യം വരുന്നത്. ‘മിഷൻ 2047 എന്നു പറഞ്ഞാൽ സ്വാതന്ത്ര്യത്തിന് നൂറുവർഷം പൂർത്തിയാവുന്ന വർഷമാണ്. 2047ലാണ് ഇന്ത്യ സ്വതന്ത്രമായി നൂറു വർഷം പൂർത്തിയാവുന്നത്. അതായത് 25 വർഷംകൂടി. 25 വർഷം കഴിയുമ്പോഴേക്കും ഇന്ത്യയിൽ മുസ് ലിംഭരണം അല്ലെങ്കിൽ മുസ്‌ലിം സർവാധിപത്യം ഉണ്ടാവുക എന്ന ലക്ഷ്യത്തിൽ കൃത്യമായ അജണ്ടയോടെ പദ്ധതിയോടെ അവർ ചെയ്യുന്നതാണ്. ഇതിന് ഏതാണ്ട് 5 വർഷം വീതമുള്ള ആറ് ഘട്ടമാണ്. ആദ്യ ഘട്ടത്തിൽ 2016 ൽ ആരംഭിച്ചു 2020ൽ അവസാനിച്ചു.

രണ്ടാം ഘട്ടത്തിന്റെ പ്രത്യേകത ഇവിടെ ഇല്ലാത്ത ചില പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൗരത്വഭേദഗതി നിയമത്തിന്റെ പേരിലാണെങ്കിലും ലക്ഷദ്വീപിൽ നടന്ന സംഭവങ്ങളുടെ പേരിലാണെങ്കിലും കർണാടകയിലെ ഹിജാബ് വിഷമാണെങ്കിലുമൊക്കെ ഇവിടെ മുസ്‌ലിംകൾ വേട്ടയാടപ്പെടുന്നുവെന്ന വികാരം അവരുടെ അവകാശങ്ങൾ ചൂഴ്‌ന്നെടുക്കപ്പെടുന്നു, വംശഹത്യക്കിരയാക്കപ്പെടുന്നുവെന്ന പ്രചാരണമാണ് രണ്ടാം ഘട്ടത്തിൽ അവർ തുടങ്ങിയിരിക്കുന്നത്’ എന്നായിരുന്നു ഷാജൻ്റെ പരമാർശം.

അതുപോലെ 2022 സെപ്തംബർ 1ന് അൻവറിന്റെ പിന്നിൽ മത സംഘടനകൾ എന്ന മറുനാടൻ പ്രസിദ്ധീകരിച്ച വിദ്വേഷകരമായ പരാമർശങ്ങളും ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് പ്രസിദ്ധീകരിച്ചവയിൽ പെടുന്നു. ‘മലപ്പുറം പോലിസിന്റെ ഇസ്ലാമോഫോബിക് പെരുമാറ്റങ്ങൾ നേരത്തെത്തന്നെ പല നിലകളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും നിലമ്പൂർ എംഎൽഎ ആയിരുന്ന പി വി അൻവറിന്റെ വെളിപ്പെടുത്തലുകൾ സംവാദങ്ങൾക്ക് വ്യത്യസ്ത മാനം നൽകി. തുടക്കത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു അൻവർ പെരുമാറിയിരുന്നതെങ്കിലും താമസിയാതെ മുഖ്യമന്ത്രിയും സർക്കാരും അദ്ദേഹത്തിന്റെ എതിർപക്ഷത്തായി. അൻവർ തന്റെ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരുന്ന അതേ സമയത്തുതന്നെ അൻവറിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു. അൻവറിനു പിന്നിലെ ‘നിഗൂഢശക്തി’കളെക്കുറിച്ചായിരുന്നു ഉയർന്നുവന്ന പ്രധാന ആശങ്ക.

അൻവറിനെതിരേ തുടക്കം മുതൽ നിലപാടെടുത്ത ഓൺലൈൻ മാധ്യമമാണ് മറുനാടൻ മലയാളിയും അതിന്റെ എഡിറ്റർ ഷാജൻ സ്‌കറിയയും. വിവാദം പല നിലയിൽ വളരുന്നതിനിടയിൽ ‘അൻവറിന്റെ പിന്നിലെ ഗൂഢാലോചന ഇങ്ങനെ?’ എന്ന പേരിൽ മറുനാടൻ മലയാളി ഒരു വീഡിയോ ചെയ്തു. അൻവറിനു പിന്നിൽ സമസ്തയും ജമാഅത്തും അടക്കമുള്ള മുസ് ലിംസംഘടനകളാണ് എന്നായിരുന്നു അവരുടെ വാദം. മുസ് ലിംസമൂഹത്തിലെ നിഗൂഢശക്തികളാണ് അൻവറിലൂടെ പ്രവർത്തിക്കുന്നുവെന്നായിരുന്നു പറയാൻ ശ്രമിച്ചത്

കൊലയാളി കളികളും കലോൽസവവും ഫലസ്തീനും എന്ന 2025 ഫെബ്രുവരി 26ലെ ഫേസ്ബുക്ക് കുറിപ്പിലെ വിദ്വേഷ പരാമർശങ്ങളും ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എം ജി സർവകലാശാല യൂണിയൻ കലോൽസവം തൊടുപുഴ അൽ അസ്ഹർ കോളജിൽ മാർച്ച് 17 മുതൽ 23 വരെയാണ് നടന്നത്. കലോൽസവത്തിന്റെ പോസ്റ്ററിൽ ഉപയോഗിച്ചിരുന്നത് യുദ്ധംകൊണ്ടുതകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ പലസ്തീൻ പതാകശരീരത്തിൽ ചുറ്റി നടന്നുനീങ്ങുന്ന ഒരു ബാലന്റെ ചിത്രമായിരുന്നു. ഇതേ കുറിച്ചായിരുന്നു ഷാജൻ സാജൻ സ്‌കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വിദ്വേഷ പരാമർശം. എംജി യൂണിവേഴ്‌സിറ്റിയുടെ കലോത്സവ പോസ്റ്ററാണ്. കൊലയാളികൾക്കായി യുവത്വം ഒരുങ്ങുമ്പോൾ ഈ നാട്ടിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിൽ അല്ലേ ഞെട്ടേണ്ടതുള്ളൂ’ എന്നായിരുന്നു ഷാജൻ സ്കറിയ ഫേസ്ബുക്കിൽ കുറിച്ചത്.

എങ്കിൽ വേഗം സ്വർഗത്തിലേക്ക് പോകൂ എന്ന നിലയിൽ കെടി ജലീലിനെ പരിഹസിച്ച് മാർച്ച് എട്ടിന് മറുനാടൻ മലയാളി പങ്കുവെച്ച വീഡിയോയിലെ വിദ്വേഷ പരാമർശങ്ങളും പ്രസിദ്ധീകരണത്തിൽപ്പെടുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ പങ്കുവെച്ച കുറിപ്പിനെ അധിക്ഷേപിക്കുന്ന നിലയിൽ ഷാജൻ സ്കറിയ ചെയ്ത വീഡിയോയിലെ വിദ്വേഷകരമായ പരാമർശങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ‘ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി’ എന്നായിരുന്നു ഷാജൻ സ്കറിയയുടെ പരാമർശം.

അഫ്ഗാൻ യാത്രക്കിടയിൽ യാത്രാ പ്രതിസന്ധി നേരിട്ട ബാക്ക്പാക്കർ എന്ന വ്‌ളോഗിലെ അരുണിമയെക്കുറിച്ച് ഷാജൻ ചെയ്ത വീഡിയോയിലെ പരാമർശങ്ങളും ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘അരുണിമയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഇസ്ലാം വിരുദ്ധരും ഇസ്ലാം സ്‌നേഹികളും ഒക്കെ ഇത് ഏറ്റുപിടിച്ചു ഇതോടുകൂടി മതം തിന്നു ജീവിക്കുന്ന ചില തീവ്ര ഇസ്ലാമിക മൗലികവാദികൾ അരുണമക്ക് സംഘിപ്പട്ടം ചാർത്തി ആക്രമണം ആരംഭിച്ചിട്ടുണ്ട്. അരുണിമയുടെ പോസ്റ്റിന് കീഴെയും ഇത്തരക്കാർ കൂവിളിച്ച് ആർത്തുല്ലസിക്കുന്നു. അവർ അരുണിമയെ മുസ്ലിം വിരോധിയായി ചിത്രീകരിച്ച് എയറിൽ കയറ്റി നിർത്തി ആക്രമിക്കുന്നു പക്ഷേ അരിമ സ്വന്തം അനുഭവത്തിലൂടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം തുറന്നുകാട്ടിയത് പക്ഷേ ഒരു ഉൾക്കാഴ്ചയായി മാറുന്നു. ആകെ എനിക്കൊരു ആശങ്ക ബാക്കിയുള്ളത് അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ കുറിച്ചത് അതിസാഹസകമായില്ലേ എന്നതാണ്.

ട്രാൻസ്ലേറ്റ് ചെയ്ത് അധികാരികളെ എത്തിച്ച് അരണമയെ പിടിച്ച് ജയിലിൽ ഇടാൻ ഇവിടുത്തെ ചില ആങ്ങളമാർ രംഗത്തിറങ്ങും അവർക്ക് ഇന്ത്യയോടാണ് വെറുപ്പ്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സൗദി അറേബ്യയും ഇറാനും ഒക്കെ അവരുടെ ഇഷ്ടരാജ്യങ്ങളാണ് അവർ മത്സരിച്ചാണ് രാജ്യസ്‌നേഹികളെ ജയിലിൽ അടക്കുന്നത് ഈ സത്യം ഇങ്ങനെ തുറന്നു പറഞ്ഞ അരുണിമ ഒരു കുഴപ്പവുമില്ലാതെ അഫ്ഗാനിസ്ഥാൻ പുറത്തേക്ക് വര ട്ടെ നാട്ടിലേക്ക് മടങ്ങട്ടെ എന്ന് പ്രാർത്ഥിക്കാം’ എന്നായിരുന്നു ഷാജൻ സ്കറിയ പറഞ്ഞത്. ഈ നിലയിൽ ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് സമാഹരിച്ച ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങളാണ് അവർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026
BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026