BREAKING NEWS

ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് സിറിയക്

· · 1 min read
Share: Copied!

തിരുവനന്തപുരം: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തില്‍ രാഷ്ട്രീയപോര് മുറുകുന്നു. ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം പ്രചരിപ്പിച്ച അധ്യാപകന്റെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പേരിലാണ് പോര് മുറുകുന്നത്. കായിക അധ്യാപകന്‍ ജിജോ ജെയിംസ് മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെന്ന് ഡോ. പി സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് മറുപടിയുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക് രംഗത്തെത്തി. 2020ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ് ഭക്ഷണത്തില്‍ പുഴുവിട്ടത് എന്നാണറിയുന്നത് അതുകൊണ്ട് ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും അയാള്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന സിദ്ധാന്തമാണല്ലോ.അങ്ങനെയാണെങ്കില്‍, 2021ല്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശരിനും ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് പറയേണ്ടിവരില്ലേ?

കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും. അതാണ് ശീലവും പാരമ്പര്യവും. കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം അല്ല, കോണ്‍ഗ്രസ് എന്നാണ്. 2020ല്‍ കോണ്‍ഗ്രസ് ആയി മത്സരിച്ച ഈ ആള്‍ വലിയ ഭൂരിപക്ഷത്തില്‍ തോല്‍ക്കുകയും വിമത സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്തു. അതായത് വിമതന് ഇയാളേക്കാള്‍ ജനപിന്തുണയുണ്ടായിരുന്നു എന്നര്‍ത്ഥം.

പിന്നീട് ഡിവൈഎഫഐ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോയ ആള്‍. പിന്നെ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയി എന്ന് വ്യക്തമാക്കിയാല്‍ നന്നാവും 2021 അവസാനം ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഇയാള്‍ എപ്പോഴാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നത് എന്നുള്ളത് കൂടി ശരിനും സൈബര്‍ വ്യക്തമാക്കുന്നത് നല്ലതാവുമെന്ന് വസന്ത് സിറിയക് പറയുന്നു.

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026