BREAKING NEWS

ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്

· · 1 min read
Share: Copied!

ആലപ്പുഴ: ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടത്തോടെ മർദിച്ചതിനു പിന്നിൽ പ്രണയം നിരസിച്ചതിനെ തുടർന്നുള്ള ക്വട്ടേഷനെന്ന് ആരോപണം. പ്ലസ് വൺ വിദ്യാർഥിനിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് മർദനമേറ്റ വിദ്യാർഥിയുടെ അമ്മ ആരോപിക്കുന്നത്. ക്വട്ടേഷൻ ഏറ്റെടുത്ത പത്തൊൻപതുകാരന്റെ നിർദേശപ്രകാരമാണ് സ്കൂളിലെ 16 വിദ്യാർഥികൾ ചേർന്ന് മര്‍ദിച്ചതെന്നാണ് ആരോപണം. ‘‘കഴിഞ്ഞ 15 ാം തീയതി എന്റെ മകനെ അവന്റെ സ്കൂളിൽ തന്നെ പഠിക്കുന്ന ഒരുപറ്റം വിദ്യാർഥികൾ ചേർന്ന് ഒരു ക്ലാസ്മുറിയിൽ കയറ്റി മാരകമായി പരുക്കേൽപ്പിച്ചു.

മകന്റെ കൂടെ തന്നെ പഠിക്കുന്ന ഒരു പെൺകുട്ടിയും 19 കാരനും നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് മകനെ മർദിച്ചത്. ആ പെൺകുട്ടിക്ക് മകനോട് ക്രഷ് ഉണ്ടായിരുന്നു. മകൻ അത് നിരസിച്ചതിനെ തുടർന്നാണ് ഈ ക്വട്ടേഷൻ. എന്റെ മകന് മാരകമായി പരുക്കേറ്റു. തലയ്ക്കും മുഖത്തും പുറത്തുമാണ് എറ്റവും കൂടുതൽ പരുക്കേറ്റത്’’– പരുക്കേറ്റ വിദ്യാർഥിയുടെ മാതാവ് പറഞ്ഞു. മർദിച്ചവരെ സ്കൂളിൽനിന്ന് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

എന്തിനാണ് വിദ്യാർഥിയെ മർദിച്ചതെന്ന് അന്ന് സഹപാഠികൾ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മർദന സംഘത്തിൽനിന്നുള്ള ഒരു വിദ്യാർഥിയിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പതിനേഴുകാരന്റെ മാതാപിതാക്കൾക്ക് ലഭിച്ചത്.

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026