BREAKING NEWS

70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; ‘മ’യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്ക് പ്രത്യേക വിലക്കുറവുമായി സപ്ലൈകോ. കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന് 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപയുടെ ഇളവ് ലഭിക്കും. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ആനുകൂല്യം. ഇതോടെ ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപയ്ക്ക് ലഭിക്കും.

കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് പ്രത്യേക ഓഫർ. മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പനവിലയിൽനിന്ന് ഏഴ് ശതമാനം ഇളവ് ലഭിക്കും. നവംബർ ഒന്ന് മുതൽ ഏഴ് വരെ എല്ലാ ഉപഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭ്യമാണ്.

കേരളപ്പിറവിയുടെ മധുരം വീടുകളിലെത്തിക്കാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്ന് മുതൽ 30 വരെ പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വിലക്കുറവ് ലഭിക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമെയായിരിക്കും ഈ ഇളവ്.

അതേസമയം, സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദയും റവയും വിപണിയിലിറക്കാൻ സപ്ലൈകോ ഒരുങ്ങുകയാണ്. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയും പുതിയ ബ്രാൻഡഡ് പാക്കിങ്ങിൽ പുനരവതരിപ്പിക്കും.

ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പുതിയ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി വിപണിയിലിറക്കും.

പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026