BREAKING NEWS

കടം വീട്ടാന്‍ തൊണ്ടിമുതലായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ് ഐ അനസിനെതിരെയാണ് നടപടി. വിഷയം വലിയ വിവാദമായിരുന്നു.

തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിൽ അനസ് ലഹരിവസ്തു എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്തതായാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തിൽ എസ്എച്ച്ഒ കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എസ്.ഐ. അനസിനെതിരെയുള്ള നടപടി വൈകിയതായും ആരോപണമുയർന്നിരുന്നു.

ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് അനസിന് കടമുള്ളതായും അതിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണോ ലഹരിവസ്തു എടുത്തതെന്നും സംശയമുണ്ട്. ഇയാൾ ലഹരി ഉപയോഗിക്കുന്നയാളാണോ, അത്തരത്തിലുള്ള കണ്ണികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ നടപടികളിലേക്ക് കടന്നേക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026