BREAKING NEWS

കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ – അന്വേഷണ ഉദ്യോ​ഗസ്ഥൻ

· · 1 min read
Share: Copied!

പാലക്കാട്: ചിറ്റൂരിൽ മൂന്നും അഞ്ചും വയസുള്ള മക്കളെ അമ്മ നിവേദ്യ (26) കുളിമുറിയിലെ ടാങ്കിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കു കൂടി പങ്കുണ്ടെന്നു സൂചന. സെപ്റ്റംബർ 29നു രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലെ കുളിമുറിത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റിഫർ (3) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുങ്ങിമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ സംശയമുണ്ടെന്നാരോപിച്ച് കുട്ടികളുടെ പിതൃസഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്നു തെളിഞ്ഞത്. തുടർന്ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്തതിൽ താൻ രണ്ടു കുട്ടികളെയും വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നു മൊഴി നൽകിയെങ്കിലും മറ്റു തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഹൈക്കോടതിയിൽ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പ്രതിയെ രണ്ടുദിവസത്തേക്കു പAലീസ് കസ്റ്റഡിയിൽ വിട്ടു. കൊഴിഞ്ഞാമ്പാറ പAലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്യുകയും വൈകിട്ടോടെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തുകയും ചെയ്തു.

r തെളിവെടുപ്പിനിടെയാണ് മറ്റൊരാളുടെ പങ്കിനെപ്പറ്റി സൂചന ലഭിച്ചത്. അതേസമയം, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്. രജീഷ് പറഞ്ഞു.

’സംഭവ സമയം ഞാൻ ഉറങ്ങുകയായിരുന്നു; മകൻ കാറുമായി പോയത് വീട്ടിലാരും അറിഞ്ഞില്ല; വാഹനം എന്റെ പേരിലാണെന്നതു കൊണ്ട് മാത്രം എനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താനാകില്ല; അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമില്ല’: ചേരാനല്ലൂർ അപകടക്കേസിൽ അഡീഷണൽ ജഡ്ജി

BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026