BREAKING NEWS

അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി… കിഫ്ബി ഇനി സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക – മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭയിൽ കിഫ്ബിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ സഭയിൽ തടസം സൃഷ്ടിച്ച പ്രതിപക്ഷത്തിനു നേരെ തിരിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്ത് ബഹളം ഉണ്ടാക്കിയാലും തനിക്കു പറയാനുള്ളതു പറഞ്ഞിട്ടേ പോകൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ മറ്റാരെയും സംസാരിക്കാൻ അനുവദിക്കില്ലെന്നും ബഹളമുണ്ടാക്കി. കിഫ്ബി പദ്ധതികൾ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചതെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. ഇതിനിടെ പ്രതിപക്ഷം ബഹളം വച്ചതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു.

മുൻ സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതികളുടെ ടെൻഡർ നടപടികളും അനുമതികളും പൂർത്തിയായത് പുതിയ സർക്കാർ വന്നശേഷമാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കോഴിക്കോട്ടെ 272 കോടി രൂപയുടെ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഹോസ്പിറ്റൽ പദ്ധതി ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഫെബ്രുവരിയിൽ കല്ലിട്ട പദ്ധതിയുടെ ടെൻഡർ പ്രക്രിയകൾ ഏപ്രിലിലും അനുമതി ഓഗസ്റ്റിലും വർക്ക് ഓർഡർ സെപ്റ്റംബറിലുമാണ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

അതുപോലെ കിഫ്ബി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെയും ഫിസിക്കൽ ഘടനയെയും തകർത്ത് തരിപ്പണമാക്കിയെന്നും വൻ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി വരുത്തിവെച്ച ബാധ്യതമൂലം തുടർച്ചയായി മൂന്നുവർഷം പ്ലാൻ ഫണ്ടിൽ ഉയർച്ചയില്ലാതെ 30,000 കോടി രൂപയിൽതന്നെ നിലനിർത്തേണ്ടി വന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കിഫ്ബിയിൽ ഉള്ള അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി റിപ്പോർട്ട് കോർപ്പറേറ്റ് വൽക്കരണം എന്ന് എന്തുകൊണ്ടാണ് കെഎൻ ബാലഗോപാൽ പറയുന്നത്. കിഫ്ബിയുടെ കടമെടുപ്പിൽ മുൻപ് കുറിപ്പ് നൽകിയ ആളാണ് കെ എൻ ബാലഗോപാൽ. അങ്ങ് ധനകാര്യ മന്ത്രി ആയിരുന്ന സമയത്ത് അങ്ങയുടെ നടപടികളെ കാറ്റിൽ പറത്തിയാണ് ഇവിടെയെല്ലാം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി വിദഗ്ധ സമിതി കോർപ്പറേറ്റുകൾക്കരണ അജണ്ടയാണെന്നാണ് ആരോപണം. വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് എങ്ങനെയാണ് കോർപ്പറേറ്റ് വത്ക്കരണ അജണ്ടയാകുന്നത്? കിഫ്ബിയുടെ കടമെടുപ്പിനെ എതിർത്ത ബാലഗോപാലിനെ കൊണ്ടുതന്നെ അടിയന്തര പ്രമേയനോട്ടീസ് അവതരിപ്പിച്ചു. അന്ന് ബാലഗോപാൽ എതിർത്തതും കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ?

സംസ്ഥാനത്തിന്റെ കടമെടുപ്പിനെ ബാധിക്കും എന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ധനവകുപ്പിനോ സർക്കാരിനോ ഒരു നിയന്ത്രണവുമില്ലാതെ പ്രത്യേക സാമ്രാജ്യം ഉണ്ടാക്കി വയ്ക്കുകയായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ നൂറുകണക്കിന് ആളുകളെ നിയമിച്ചു. തോന്നിയ പലിശയ്ക്ക് വായ്പയും എടുത്തു. കേരളത്തിലെ പ്രധാന വികസനങ്ങൾ എല്ലാം ചെയ്തത് കിഫ്‌ബി കൊണ്ടാണോ എന്നും മുഖ്യമന്ത്രിയുടെ ചോദ്യം. എത്ര ബഹളം ഉണ്ടാക്കിയാലും താനിത് പറഞ്ഞിട്ടേ പോകത്തുള്ളൂ എന്ന് മുഖ്യമന്ത്രി. കിഫ്ബി സർക്കാരിന്റേയും ധനകാര്യവകുപ്പിന്റേയും പൂർണ നിയന്ത്രണത്തിൽ ആയിരിക്കുമെന്നും പ്രവർത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കുത്തിനിറച്ച സ്ഥാപനമായി കിഫ്ബി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഏഴ് വർഷമായിട്ടും പല പ്രവൃത്തികളുടെയും ഡി.പി.ആർ.പോലും സമർപ്പിച്ചിട്ടില്ല. ടെൻഡറില്ലാതെ 5,900 കോടി രൂപയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി. നികുതിപ്പണം കൊള്ളയടിച്ചതിന് തുല്യമായ ഇത്തരം നടപടികൾ കൃത്യമായി അന്വേഷിക്കും. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി…’നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി’- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം

 

 

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026