BREAKING NEWS

കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി

· · 1 min read
Share: Copied!

തിരുവനന്തപുരം: കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷാണ് അറസ്റ്റിലായത്. സതീഷടക്കം രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇവരുടെ അറസ്റ്റ് നീണ്ടുപോവുകയായിരുന്നു. ഇതോടെ പിഎസ്‌സിക്കും സർക്കാരിനും നേരെ കോടതി വലിയ വിമർശനം ഉന്നയിച്ചിരുന്നു.

കേസ് അന്വേഷണം തടയുന്ന തരത്തിൽ യാതൊരു നിലപാടും കോടതി എടുക്കാഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ ഈ വിഷയത്തിൽ കൃത്യമായ നടപടിയിലേക്ക് കടക്കാത്തതെന്ന് കഴിഞ്ഞ ദിവസം കോടതി ചേദിച്ചിരുന്നു. കൂടാതെ കേസിൽ ഒത്തുകളി നടക്കുന്നതായും കോടതി വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് മുൻ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തുകൊണ്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം പി. സതീഷ് അടുത്തിടെയാണ് പിഎസ്‌സിയിൽ നിന്ന് വിരമിച്ചത്. വിഷയത്തിൽ തട്ടിപ്പല്ല സാങ്കേതിക പിഴവാണ് സംഭവിച്ചത് എന്നായിരുന്നു സതീഷിന്റെയും അദ്ദേഹത്തിനൊപ്പം കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെയും നിലപാട്. ക്രൈംബ്രാഞ്ചിനും അവർ അത്തരത്തിലാണ് മൊഴി നൽകിയത്. എന്നാൽ ക്രമക്കേടിൽ ഇരുവർക്കും കൃത്യമായ പങ്കുണ്ട് എന്നതിന് ക്രൈംബ്രാഞ്ചിന്റെ പരിശോധനയിൽ തെളിവുകൾ ലഭിച്ചതായാണ് അറിയുന്നത്.

‘എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്’ എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 1000 വളർമതിമാർ ഉണ്ടാകും”….

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026