BREAKING NEWS

‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: സമ്പന്നർക്കും സ്വാധീനമുള്ളവർക്കും സാധാരണക്കാർക്കും വ്യത്യസ്ത നീതിയാണോ നടപ്പാക്കുന്നതെന്ന ചോദ്യമുയർത്തി ചേരാനല്ലൂർ അപകടക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായില്ലെന്നും അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

‘ഞങ്ങൾക്കും സമ്പന്നർക്കും രണ്ട് നീതിയാണോ?’ എന്ന് ജയബാലകൃഷ്ണന്റെ മകൾ ചോദിക്കേണ്ടിവന്നത് ഗൗരവത്തോടെ കാണണം. ആഭ്യന്തരമന്ത്രിയുടെ വാക്കുകളും നിലപാടുകളും പോലും പൊലീസ് അംഗീകരിക്കാത്ത സാഹചര്യമാണുള്ളതെന്നും പിണറായി വിമർശിച്ചു.

ജയബാലകൃഷ്ണന്റെ ചിതയിലെ തീ അണയുംമുൻപാണ് മകൾക്ക് ഇത്തരമൊരു ചോദ്യം ഉന്നയിക്കേണ്ടിവന്നത്. ഇത് സങ്കടകരവും അപമാനകരവുമാണ്. സമ്പന്നർക്കും സാധാരണക്കാർക്കും രണ്ട് നീതിയാണെന്ന തോന്നൽ ജനങ്ങളിലുണ്ടാകുന്നത് ഗൗരവമുള്ള വിഷയമാണ്. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണ് ഇത്തരം പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഇത്തരമൊരു ഇരട്ടനീതി അംഗീകരിക്കാനാവില്ലെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026