BREAKING NEWS

“പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ…പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുകൾ ചുമത്താതിരുന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയുണ്ടാകും”

· · 1 min read
Share: Copied!

തിരുവനന്തപുരം: ചേരാനല്ലൂരിൽ അഡിഷനൽ ജഡ്ജിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു ആഭ്യന്തരമന്ത്രി.

ഈ കേസിൽ പ്രതിക്കു ജാമ്യം ലഭിച്ചതിൽ പോലീസിനു വീഴ്ച ഉണ്ടായെന്നു തുറന്നുപറയാൻ തനിക്കു മടിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയമാണ്. 17 കാരനു ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ഡിജിപിയെ വിളിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡിജിപിയോടു ചോദിച്ചു. പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തിൽ എഡിജിപി പി. വിജയനോട് ഇന്നു സ്ഥലം സന്ദർശിക്കാൻ നിർദേശിച്ചു. മരിച്ചയാളിന്റെ കുടുംബം പോലീസ് സ്‌റ്റേഷനു മുന്നിൽ സമരം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഫോണിൽ അറിയിച്ചത്. അപകടദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുകൾ ചുമത്താതിരുന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയുണ്ടാകും. പ്രതിക്ക് ഒരു കാരണവശാലും കോടതി ജാമ്യം അനുവദിക്കാൻ പാടില്ലായിരുന്നു. സഭയുടെ സംരക്ഷണം കണക്കിലെടുത്താണ് ഇതു പറയുന്നതെന്നു ചെന്നിത്തല വ്യക്തമാക്കി.

അതുപോലെ 17 കാരനെ രാത്രി തന്നെ പ്രതിയെ പോലീസ് പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നിൽ എത്തിച്ചു. അപ്പോൾത്തന്നെ ജാമ്യം കൊടുക്കുകയായിരുന്നു. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? പിറ്റേന്ന് കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടും ജാമ്യം കൊടുത്തു. മേൽക്കോടതിയിൽ ജാമ്യം റദ്ദാക്കാൻ അപ്പീൽ കൊടുക്കാൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. ജഡ്ജിയുടെ പേരിൽ നടപടി എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അത് സർക്കാരിനു കഴിയില്ല. എന്നാൽ വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത ആളായതിനാൽ ഉടമയായ ജഡ്ജിയുടെ പേരിൽ കേസെടുത്തു. ആ വിവരം ഹൈക്കോടതി റജിസ്ട്രാറെ അറിയിക്കുകയും ചെയ്തു.

ഇനി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയുടെ ഉത്തരവാദിത്തമാണ്. അവർ അതു ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച കാറിടിച്ചാണ് പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) മരിച്ചത്.

‘ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ’… വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്…6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026