BREAKING NEWS

‘ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ’… വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്…6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

· · 1 min read
Share: Copied!

കൊല്ലം: ആറു ദിവസം മുൻപ് കാണാതായ 12 വയസുകാരനെ ഗോവയിൽ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനെയാണ് തിരച്ചിലിന്റെ 6-ാം ദിനത്തിൽ ​ഗോവയിൽ നിന്നു കണ്ടെത്തിയത്. നിലവിൽ കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. അതേസമയം കുട്ടി എന്തിനാണ് ഗോവയിൽ പോയതെന്നതിൽ വ്യക്തതയില്ല.

താൻ ഒരു യാത്ര പോവുകയാണെന്നും 30 വർഷത്തിനു ശേഷമേ തിരികെ വരൂ എന്നും കുട്ടി സഹപാഠികളോടു പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. മുടി മുറിച്ച് രൂപമാറ്റം വരുത്തിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടിൽ നിന്നും പോകുന്നതിനു മുൻപ് കുട്ടി സ്വയം മുടി മുറിച്ചിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. സ്കൂൾവിട്ട് തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ വീടുവിട്ടിറങ്ങുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തുകയും ചെയ്തു. കുട്ടി ട്രെയിൻ കയറി പോയിരിക്കാമെന്ന അനുമാനത്തിൽ ആർപിഎഫും പോലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ 3 വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്ത് ആണ് താമസിച്ചിരുന്നത്. പിതാവിന് ഇവിടെയാണ് ജോലി. ഇക്കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയകുഞ്ഞുമായി കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു. ആരോഗ്യപ്രശ്നമുള്ളതിനാൽ ചികിത്സയ്ക്കു വേണ്ടിയാണ് അവർ സ്വദേശത്തേക്കു പോയത്. ഇവിടുത്തെ ചികിത്സ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങാൻ പദ്ധതിയിട്ടാണ് പോയത്. അമ്മയെ പിരിഞ്ഞു നിൽക്കുന്നതിന്റെ വിഷമം കുട്ടിയെ അലട്ടിയിരിക്കാമെന്നും അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയിട്ടുണ്ടാകാമെന്നുമായിരുന്നു അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന്റെ നിഗമനം.

സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം

BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026