തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പുരാതന ക്ഷേത്രത്തിൽ കടന്നുകയറി മതസൗഹാർദം തകർക്കാൻ ബോധപൂർവ്വമായ ശ്രമം. തിരുവനന്തപുരം പോത്തൻകോട് മോഹനപുരം മഹാദേവ വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസ്സ് വിഗ്രഹത്തിൽ ഐഎസ്‌ഐഎസ് എന്ന ഭീകരസംഘടനയുടെ പേര് എഴുതിയ നിലയിൽ കണ്ടെത്തി.
സമാനമായ രീതിയിൽ രണ്ടാം തവണയും വിഗ്രഹം വികൃതമാക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഭക്തർ. കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ബ്രഹ്മരക്ഷസ് പ്രതിഷ്ഠയിൽ ഐഎസ്‌ഐഎസ് എന്ന് എഴുതിയിരിക്കുന്നത് ആദ്യം ശ്രദ്ധിച്ചത്.
വിഗ്രഹത്തിന്റെ പീഠത്തിൽ അറബി അക്ഷരങ്ങളും എഴുതിയിരുന്നു. തുടർന്ന് ക്ഷേത്രസമിതി പോത്തൻകോട് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല