BREAKING NEWS

’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

· · 1 min read
Share: Copied!

കോട്ടയം: കനത്ത മഴയിൽ റബർമരം കടപുഴകി വൈദ്യുതലൈനിലേക്കു വീണതിനെത്തുടർന്ന് വൈദ്യുതത്തൂണുകളും മരവും റോഡിലേക്ക് പതിച്ചു. ഇതുവഴി കടന്നുപോവുകയായിരുന്ന മന്ത്രി മോൻസ് ജോസഫും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരും അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ ഞീഴൂർ പാഴുത്തുരുത്തിലായിരുന്നു സംഭവം.

കനത്ത മഴയിൽ പാടത്തുനിന്നിരുന്ന റബർമരം കടപുഴകി 11 കെവി വൈദ്യുതലൈനിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ രണ്ട് വൈദ്യുതത്തൂണുകളും മരവും റോഡിലേക്ക് വീണു. ഈ സമയത്താണ് മന്ത്രി മോൻസ് ജോസഫിന്റെ വാഹനം ഇതുവഴിയെത്തിയത്. വൈദ്യുതത്തൂണുകൾ കാറിനു മുകളിലേക്ക് വീഴാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

അപകടത്തെത്തുടർന്ന് കടുത്തുരുത്തി–ഞീഴൂർ റോഡിൽ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് എസ്‌കെപിഎസ്–പുളിക്കിയിൽ–കുടിലിപ്പറമ്പ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. മന്ത്രിയുടെ അറിയിപ്പിനെത്തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതത്തൂണുകൾ നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

“ഒരു സെക്കൻഡ് കൂടി വൈകിയിരുന്നെങ്കിൽ വൈദ്യുതത്തൂണുകൾ കാറിനു മുകളിലേക്ക് വീഴുമായിരുന്നു. ഞീഴൂരിൽ ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്. ദൈവാനുഗ്രഹത്താൽ ദുരന്തം ഒഴിവായി,” മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

 

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026