BREAKING NEWS

കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 25-കാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഉന്നാവോയിലെ സഫിപുർ സ്വദേശിനിയായ ആസിയ (ടിന) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30-ഓടെ ദുബഗ്ഗയിലെ കിസാൻ പഥ് അണ്ടർപാസിന് സമീപം മൃതദേഹം കണ്ട വഴിയാത്രക്കാരൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

യുവതിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സർവീസ് ലൈനിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും പോലീസ് അറിയിച്ചു.

മൃതശരീരത്തിന് സമീപത്തുനിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ആധാർ, പാൻ കാർഡുകൾ പരിശോധിച്ചാണ് മരിച്ചത് ആസിയയാണെന്ന് തിരിച്ചറിഞ്ഞത്. പരിശോധനയ്ക്കിടെ നാല് യുവാക്കളുടെ പേരുകളും നാലക്ക നമ്പറും രേഖപ്പെടുത്തിയ കടലാസ് കഷണവും പോലീസിന് ലഭിച്ചു. ഈ കുറിപ്പിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്നും നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

ഒക്ടോബർ 24-ന് നവാബ്ഗഞ്ചിലെ സഹോദരിയുടെ വീട്ടിൽനിന്ന് സഫിപുരിലേക്ക് പോയ ആസിയ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സമയം വൈകിയിട്ടും യുവതി എത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്.

ആസിയയുടെ സഹോദരി നസ്രീൻ ബാനോ നൽകിയ പരാതിയിൽ ദുബഗ്ഗ പോലീസ് കേസെടുത്തു. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ആറ് മണിക്കൂറിലധികം പഴക്കമുണ്ടായിരുന്നുവെന്ന് എസിപി ഷക്കീൽ അഹമ്മദ് അറിയിച്ചു. യുവതിയുടെ ഫോൺകോളുകളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026