BREAKING NEWS

ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല

· · 1 min read
Share: Copied!

ആലപ്പുഴ: കരുവാറ്റയിൽ 74-കാരനായ ശിവൻകുട്ടി ചെട്ട്യാരെ കൊലപ്പെടുത്തിയ കേസിൽ അടുത്തമാസം ആദ്യവാരത്തോടെ കുറ്റപത്രം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നു. ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ രേഖകളും ശേഖരിച്ച് അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെയാണ് ഹരിപ്പാട് പോലീസ് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.

അന്വേഷണത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് കേസിലെ മൂന്നാം പ്രതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഒരാൾ മാത്രമാണ് ഹർജി നൽകിയതെങ്കിലും സുപ്രീം കോടതി സ്വീകരിക്കുന്ന തീരുമാനം മറ്റു മൂന്ന് പ്രതികൾക്കും ബാധകമാകുമെന്നാണ് വിവരം.

കേസിലെ ഒന്നാം പ്രതിക്കുവേണ്ടി മാത്രമാണ് വീട്ടുകാർ അഭിഭാഷകനെ നിയോഗിച്ചിട്ടുള്ളത്. മറ്റു മൂന്ന് പ്രതികൾക്കും ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അഭിഭാഷകരെ നിയമിച്ചത്. കേസിലെ ആൺകുട്ടികളെ നേരത്തേ രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. രണ്ടാഴ്ച മുമ്പ് പെൺകുട്ടിക്കും ജാമ്യം ലഭിച്ചെങ്കിലും ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താത്തതിനാൽ 13-കാരി ഇപ്പോഴും സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിയുകയാണ്.

പ്രായപൂർത്തിയാകാത്തവർ പ്രതികളായ കൊലപാതകക്കേസായതിനാൽ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണവേളയിൽ നാലുപേരെയും മുതിർന്നവരായി പരിഗണിച്ച് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.

കഴിഞ്ഞ ഓഗസ്റ്റിലാണ് കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി ചെട്ട്യാരെ സ്വന്തം വീട്ടിൽ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സ്വർണവും പണവും കവരുന്നതിനായി കൊല്ലപ്പെട്ടയാളുടെ ബന്ധുവായ 13-കാരി കൗമാരക്കാരായ മൂന്ന് സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കൂടാതെ പെർഫ്യൂം ഉൾപ്പെടെയുള്ള സാധനങ്ങളും നഷ്ടപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.

അമ്മയുടെ നാലരപ്പവൻ സ്വർണം മോഷ്ടിച്ച് വിൽക്കാൻ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി തീരുമാനിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ. സ്വർണം വിറ്റ് തനിക്ക് ഐഫോണും കാമുകന് ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടി അലമാര കുത്തിത്തുറക്കാൻ ശ്രമിച്ചു. ഈ സമയത്ത് അപ്രതീക്ഷിതമായി വീട്ടിലെത്തിയ ശിവൻകുട്ടി ഇത് കാണുകയും പെൺകുട്ടിയോട് ദേഷ്യപ്പെടുകയും ചെയ്തു. ആശുപത്രിയിലേക്ക് പോയ അമ്മയോട് വിവരം പറയുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകിയതായും പറയുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പെൺകുട്ടി നൽകിയ മൊഴി.

സഹായത്തിനായി പെൺകുട്ടി സമീപിച്ചത് കൊല്ലത്തെ അമ്മവീടിന് സമീപമുള്ള ആൺസുഹൃത്തുക്കളെയായിരുന്നു. തുടർന്ന് ഇവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ തുടർനടപടികൾക്കും വിചാരണയുമായി ബന്ധപ്പെട്ട നടപടികൾക്കും വഴിയൊരുങ്ങും.

പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026