Uncategorized

കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി

· · 1 min read
Share: Copied!

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ കടുത്ത വിമർശനവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിനു മുൻപ് തന്നെ ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രമിച്ചിരുന്നുവെന്ന് ജസ്റ്റിസ് കൗൾ വെളിപ്പെടുത്തുന്നു. ഈ മാസം അവസാനം പുറത്തിറങ്ങുന്ന തന്റെ ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ എന്ന ഓർമക്കുറിപ്പിലാണ് ജസ്റ്റിസ് കൗളിന്റെ തുറന്നുപറച്ചിലുകൾ ഉള്ളത്. ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.2023 ഡിസംബറിൽ വിരമിച്ച ജസ്റ്റിസ് കൗൾ, 14 മാസത്തോളം കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിനു തൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്ജിയായിരുന്നു. സർക്കാരുമായുള്ള ചീഫ് ജസ്റ്റിസിന്റെ അമിതവിധേയത്വ നിലപാടുകളിൽ പ്രതിഷേധിച്ച് താൻ ഒരിക്കൽ കൊളീജിയം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കൊളീജിയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുൻപ്, സർക്കാരിന്റെ താൽപര്യം അറിയാൻ ചീഫ് ജസ്റ്റിസ് ശ്രമിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു ജഡ്ജിയെ നിയമിക്കുമ്പോൾ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ ചോദിച്ച വിചിത്രമായ ചോദ്യം ചീഫ് ജസ്റ്റിസ് കൊളീജിയത്തിൽ പങ്കുവച്ചു. തലമുറകളായി ആ മതത്തിൽ കഴിയുന്ന കുടുംബത്തിന്റെ ജാതി എങ്ങനെ അറിയാനാണെന്നും, ഇത്തരം രീതികളോട് യോജിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ജസ്റ്റിസ് കൗൾ അന്ന് ഫയൽ മടക്കി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

പിന്നീട് സർക്കാർ ഈ പേര് അംഗീകരിച്ചു.ആറ് ഒഴിവുകളിലേക്ക് നടന്ന ഒരു കൊളീജിയം യോഗത്തിൽ, മുൻകൂട്ടി ധാരണയായ അഞ്ച് പേരുകൾക്ക് പുറമെ യോഗ ദിവസം ചീഫ് ജസ്റ്റിസ് ആറാമതൊരു പേര് നിർദേശിച്ചു. സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് സംശയിച്ച മറ്റ് ജഡ്ജിമാർ ഇതിനെ എതിർത്തു. സർക്കാരിന്റെ നിലപാടറിയാൻ യോഗത്തിനിടെ ഫോൺ വിളിക്കാൻ ചീഫ് ജസ്റ്റിസ് തുനിഞ്ഞപ്പോൾ ജസ്റ്റിസ് കൗൾ അത് തടഞ്ഞുവെന്നും കിഷന്‍ കൗള്‍ വെളിപ്പെടുത്തുന്നു.

 

Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026
Uncategorized
കഴുത്തിനടിയില്‍ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ചുറങ്ങി, 30കാരന്‍ ഷോക്കേറ്റ് മരിച്ചു
10 Oct 2026