Uncategorized

കഴുത്തിനടിയില്‍ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ചുറങ്ങി, 30കാരന്‍ ഷോക്കേറ്റ് മരിച്ചു

· · 1 min read
Share: Copied!

പൂനെ: കഴുത്തിനടിയിൽ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ച് ഉറങ്ങിയ ഐടി എൻജിനീയറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെയിലെ വഡ്ഗാവ് ഷേരിയിലെ സോമനാഥ് നഗറിൽ താമസിച്ചിരുന്ന രോഹൻ കുബാഡി (30) ആണ് മരിച്ചത്. ഇലക്ട്രിക് ഹോട്ട് ബാഗിലുണ്ടായ തകരാറിനെ തുടർന്ന് വൈദ്യുതാഘാതമേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാൽ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബർ 9നാണ് സംഭവം പുറത്തറിയുന്നത്. ഏകദേശം മൂന്ന് മാസം മുമ്പാണ് വാടകവീട്ടിലേക്ക് രോഹൻ കുബാഡി താമസം മാറിയത്. ഫ്ലാറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് ചന്ദൻ നഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ രോഹന്റെ കഴുത്തിനടിയിൽ ഇലക്ട്രിക് ഹോട്ട് ബാഗ് കണ്ടെത്തി. കഴുത്തുവേദനയ്‌ക്ക് ആശ്വാസം ലഭിക്കാനായി ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്. ഉറക്കത്തിനിടെ ഹോട്ട് ബാഗിന് വൈദ്യുതത്തകരാർ മരണത്തിന് കാരണമായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

Uncategorized
ട്രെയിലറുകളിലും പ്രത്യേക സ്റ്റാൻഡുകളിലുമായി നിരത്തിവച്ചിരിക്കുന്ന വൻ മിസൈലുകൾ, സൈനിക ട്രക്കുകൾ, ആയുധങ്ങൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ... പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം പുറത്തുവിട്ട് ഇറാൻ, "ശത്രു ഞങ്ങൾക്കെതിരെ വീണ്ടും നീക്കം നടത്തിയാൽ ഞങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കും- മുന്നറിയിപ...
12 Nov 2026
Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
30 Oct 2026
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026