BREAKING NEWS

14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

പുതുക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി വശത്താക്കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും കുഴൽപണ ഇടപാടിന് ഉപയോഗിക്കുകയും ചെയ്തുവെന്ന കേസിൽ 3 പേർ അറസ്റ്റിൽ. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ പോക്സോ നിയമപ്രകാരവും പെൺകുട്ടിയെ കുഴൽപണം തട്ടിയെടുക്കാൻ ഉപയോഗിച്ചുവെന്ന പരാതിയിൽ അമലിന്റെ സഹോദരൻ അതുൽ കൃഷ്ണയും (25) അറസ്റ്റിലായി.

14 വയസ്സുണ്ടായിരുന്ന പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന അമലും പ്രായപൂർത്തിയാകാത്ത സുഹൃത്തും 2023 മുതൽ പ്രണയം നടിച്ച്, ലഹരിമരുന്നിനടിമയാക്കി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് കേസ്. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതേ പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി വയനാട്ടിൽ എത്തിച്ച് കുഴൽപണം തട്ടുന്നതിനു മറയാക്കിയെന്ന കേസിലാണ് അതുൽ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള സമയങ്ങളിൽ കൽപറ്റയിൽ കൊണ്ടുപോയി കുഴൽപണം തട്ടുന്നതിനു മറയായി ഉപയോഗിച്ചുവെന്നാണ് പരാതി.

കോടതിയിൽ ഹാജരാക്കിയ അമൽകൃഷ്ണയെയും അതുൽ കൃഷ്ണയെയും റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലയച്ചു. അമൽ കൃഷ്ണയും മറ്റു 2 സുഹൃത്തുക്കളും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ജീപ്പ് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പുതുക്കാട് പൊലീസ് സ്റ്റേഷനിലെ ഒരു എസ്‌ഐയും 3 പൊലീസുകാരും കഴിഞ്ഞ മാസം സസ്‌പെൻഷനിലായത്. മറ്റൊരു കേസിൽ പ്രതികളായ ഇവരെ പിടിക്കാൻ പൊലീസ് പിന്തുടരുന്നതിനിടെയാണ് ജീപ്പിടിച്ചത്. പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പൊലീസുകാർ അന്ന് സസ്‌പെൻഷനിലായത്.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026