BREAKING NEWS

സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി

· · 1 min read
Share: Copied!

പത്തനംതിട്ട: സൂപ്പർ എൽ നിനോ പ്രതിഭാസം ശക്തമാകുന്നതോടെ കേരള തീരത്ത് മത്തി, അയല, നെത്തോലി തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയെന്ന് വിദഗ്ധർ. സമുദ്രത്തിലെ താപനില ഉയരുന്നതോടെ ഈ മത്സ്യങ്ങൾ തണുപ്പുള്ള വടക്കൻ സമുദ്രമേഖലകളിലേക്കോ ആഴക്കടലിലെ തണുപ്പുള്ള ഭാഗങ്ങളിലേക്കോ നീങ്ങാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യങ്ങളുടെ ലഭ്യത കുറയുന്നത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും മത്സ്യബന്ധനച്ചെലവിനെയും ബാധിച്ചേക്കും.

കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാറും കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷും ചേർന്നുതയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. നിലവിലെ സൂപ്പർ എൽ നിനോ സാഹചര്യം പ്രവചനങ്ങൾക്കനുസരിച്ച് നീങ്ങിയാൽ നവംബർ മുതൽ അടുത്ത ഫെബ്രുവരി വരെ കൂടുതൽ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. കിഴക്കൻ പസഫിക് സമുദ്രോപരിതലത്തിലെ താപനില സാധാരണ നിലയേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസിലധികം ഉയരുന്ന സാഹചര്യത്തെയാണ് സൂപ്പർ എൽ നിനോ എന്ന് വിശേഷിപ്പിക്കുന്നത്.

സമുദ്രത്തിലെ താപനിലയിലെ മാറ്റങ്ങളോട് ഏറെ പ്രതികരിക്കുന്നവയാണ് മത്തി, അയല, നെത്തോലി തുടങ്ങിയ മത്സ്യങ്ങൾ. ജലത്തിന്റെ ചൂട് വർധിക്കുമ്പോൾ ഇവ തണുപ്പുള്ള മേഖലകളിലേക്ക് നീങ്ങാം. ഇതോടെ പതിവായി മത്സ്യം ലഭിച്ചിരുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് മീൻ കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾക്ക് അനുഭവപ്പെടാം. മത്സ്യങ്ങൾ കൂടുതൽ ദൂരത്തേക്ക് നീങ്ങുന്നതോടെ അവയെ തേടി പുറംകടലിലേക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരും. ഇന്ധനച്ചെലവ് വർധിക്കുന്നതിനൊപ്പം വരുമാനം കുറയാനും ഇത് കാരണമാകാം.

സൂപ്പർ എൽ നിനോ അടുത്തവർഷം കേരളത്തിൽ മത്തിയുടെ ലഭ്യത കുറച്ചേക്കാമെന്ന് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ. നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ വ്യതിയാനം സമുദ്രത്തിലെ മത്സ്യസമ്പത്തിനെയും മത്സ്യബന്ധന രീതികളെയും എങ്ങനെ ബാധിക്കുമെന്നതിന്റെ സൂചനയായാണ് പുതിയ റിപ്പോർട്ടിലെ വിലയിരുത്തലുകൾ.

എൽ നിനോ മാത്രമല്ല, മനുഷ്യപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന സമ്മർദങ്ങളും സമുദ്രത്തിലെ മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ട്. അമിത മത്സ്യബന്ധനം, പ്ലാസ്റ്റിക് മലിനീകരണം, എണ്ണച്ചോർച്ച, തീരദേശ വികസനം, ഡ്രഡ്ജിങ് തുടങ്ങിയവ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാം. കാലാവസ്ഥാ വ്യതിയാനവും ഇത്തരം സമ്മർദങ്ങളും ഒരുമിച്ചുണ്ടാകുമ്പോൾ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടിവരും.

എൽ നിനോ പ്രതിഭാസം മാസങ്ങൾക്കുമുമ്പ് പ്രവചിക്കാൻ കഴിയുമെന്നത് മുൻകരുതലുകൾ സ്വീകരിക്കാൻ സഹായകരമാണ്. കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധന നിയന്ത്രണങ്ങൾ, സീസണൽ അടച്ചുപൂട്ടലുകൾ, മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ തുടങ്ങിയ നടപടികൾ ആസൂത്രണം ചെയ്യണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ഭാവിയിലെ മത്സ്യബന്ധന നയങ്ങൾ മാറുന്ന സമുദ്രാവസ്ഥയുമായി പൊരുത്തപ്പെടണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കാർഷിക-മത്സ്യമേഖലകൾ നേരിടാനിടയുള്ള വലിയ പ്രതിസന്ധിയുടെ സൂചനയാണ് റിപ്പോർട്ടെന്ന് ഇത് പ്രസിദ്ധീകരിച്ച കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. മത്സ്യലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കി മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മുന്നൊരുക്കങ്ങളും പിന്തുണയും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026
BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026