BREAKING NEWS

“നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല”, ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

· · 1 min read
Share: Copied!

കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വിവരം തിരക്കിയപ്പോള്‍ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍. തന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടെന്ന് ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ ഫ്രാന്‍സിസ് പറഞ്ഞതായി ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. ജഡ്ജിയുടെ മകനാണ് പതിനേഴുകാരന്‍. കേസുമായി മുന്നോട്ടുപോകുമെന്നും സഹോദരീപുത്രി വ്യക്തമാക്കി. രാവിലെ മൂന്ന് മണിക്കാണ് ചിറ്റൂര്‍ ക്ഷേത്രത്തിന് സമീപമുള്ള തട്ടുകട അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണനെ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് ഇടിച്ചുതെറിപ്പിച്ചത്. ‘വളരെ വേഗം കുറച്ചാണ് മാമന്‍ വണ്ടി ഓടിക്കാറ്. മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൂടിയാണ്.

ഇഷ്ടപ്പെട്ട പ്രൊഫഷനായ തട്ടുകടയാണ് ഏക വരുമാന മാര്‍ഗം. മൂന്ന് മക്കള്‍ ആണ് മാമന് ഉള്ളത്. മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം. കാര്‍ നൂറിലെങ്കിലും പയ്യന്‍ ഓടിച്ചുകാണണം. കാര്‍ നിര്‍ത്താതെ പോകാന്‍ ശ്രമിച്ചതാണ്. എന്നാല്‍ സ്‌കൂട്ടറുമായുള്ള ഇടിയില്‍ കാര്‍ നിന്നുപോയി. ഒരു കിലോമീറ്റര്‍ അപ്പുറമാണ് കാര്‍ കിടക്കുന്നത്. ടൂവീലര്‍ ഛിന്നഭിന്നമായി. സര്‍വീസ് റോഡിലാണ് മൃതദേഹം കിടന്നത്.’- ജയലക്ഷ്മി പറഞ്ഞു. ‘സ്റ്റേഷനില്‍ എത്തി പയ്യനെ ഒന്നു കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. കാണാന്‍ പറ്റില്ല എന്ന് പറഞ്ഞു. മാതാപിതാക്കളെ കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ജഡ്ജിയെ കണ്ടപ്പോള്‍ പതിനേഴു വയസുകാരന്റെ കൈയില്‍ വണ്ടി കൊടുത്ത് വിടാന്‍ പാടില്ല എന്ന് അറിയില്ലേ സാറെ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ ഒന്നും നില്‍ക്കണ്ട.

അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല എന്ന് പറഞ്ഞു. അഹങ്കാരത്തോടെയാണ് സംസാരിച്ചത്. ഞങ്ങള്‍ മാനസികമായി തകര്‍ന്ന് തരിപ്പണമായി ഇരിക്കുന്ന സമയത്താണ് ഇങ്ങനെ പറഞ്ഞത്. പൊലീസുകാര്‍ മാന്യമായാണ് ഇടപെട്ടത്.’- ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് ചേരാനെല്ലൂര്‍ സിഐ ശ്യാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ പ്രാഥമിക വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നും സിഐ പറഞ്ഞു. എന്നാല്‍ വിശദമായ പരിശോധനയ്ക്കായി ബ്ലഡ് സാമ്പിള്‍ എടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ച വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നും സിഐ വ്യക്തമാക്കി.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026
BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026