BREAKING NEWS

’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിഡിയോയെ പിന്തുണച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ദിയ കൃഷ്ണ. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ചിത്രം കണ്ടതിലുള്ള പ്രതികരണമായാണ് വിഡിയോയ്ക്ക് താഴെ ‘സാഡ് റിയാലിറ്റി’ എന്ന കമന്റ് ഇട്ടതെന്ന് ദിയ വ്യക്തമാക്കി. വിഡിയോ മുഴുവനായി കാണാതെ പകുതി മാത്രം കണ്ടു കമന്റ് ചെയ്തതാണ് തന്റെ തെറ്റെന്നും അതിൽ മാപ്പുപറയുന്നുവെന്നും ദിയ പറഞ്ഞു. ഒരു മതത്തെയും അധിക്ഷേപിക്കാനോ വിദ്വേഷം പ്രചരിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ദിയ വ്യക്തമാക്കി.

ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിഡിയോയ്ക്ക് താഴെ ദിയ ഇട്ട ‘സാഡ് റിയാലിറ്റി’ എന്ന കമന്റ് വിവാദമായതോടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഫോർട്ട് കൊച്ചിയുമായി ബന്ധപ്പെട്ട് ഇൻഫ്ലുവൻസർ നടത്തിയ പരാമർശങ്ങളെ ദിയ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിമർശകർ ആരോപിച്ചത്.

സോഷ്യൽ മീഡിയയിൽ തനിക്കെതിരേ വളച്ചൊടിച്ച വാർത്തകൾ പ്രചരിക്കുന്നത് വേദനിപ്പിച്ചെന്ന് ദിയ പറഞ്ഞു. കേരളത്തിൽ അന്യമതസ്ഥരെക്കുറിച്ചുള്ള വിദ്വേഷവുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോഴെല്ലാം തന്നെയോ അച്ഛനെയോ അതിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രവണതയുണ്ടെന്നും ദിയ ആരോപിച്ചു.

വർക്കലയിലെ ‘കാശി’ എന്ന കഫേയിൽ മഹാത്മാ ഗാന്ധിയുടെയും മുഹമ്മദലി ജിന്നയുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നതിനെക്കുറിച്ചുള്ള വിഡിയോയുടെ ആദ്യഭാഗം കണ്ടപ്പോഴാണ് കമന്റ് ഇട്ടതെന്ന് ദിയ വിശദീകരിച്ചു. കേരളത്തിൽ ജിന്നയുടെ ചിത്രം സ്ഥാപിച്ചതെന്തിനാണെന്നായിരുന്നു ഇൻഫ്ലുവൻസർ വിഡിയോയിൽ ചോദിച്ചത്. ആ ഭാഗം കണ്ടപ്പോൾ തോന്നിയ പ്രതികരണമാണ് ‘സാഡ് റിയാലിറ്റി’ എന്ന കമന്റായി രേഖപ്പെടുത്തിയതെന്നും വിഡിയോയുടെ രണ്ടാം ഭാഗം ശ്രദ്ധിച്ചിരുന്നില്ലെന്നും ദിയ പറഞ്ഞു. പിന്നീട് ഒരാൾ വിഡിയോ മുഴുവനായി അയച്ചുതന്നപ്പോഴാണ് ബാക്കി ഭാഗം കണ്ടതെന്നും അവർ വ്യക്തമാക്കി.

ഒരു മതവിഭാഗത്തോടും തനിക്ക് വിരോധമില്ലെന്ന് ദിയ പറഞ്ഞു. മറ്റു മതങ്ങളിൽപ്പെട്ടവരാണ് തന്റെ അടുത്ത സുഹൃത്തുക്കളെന്നും കുടുംബാംഗങ്ങൾക്കും വിവിധ മതങ്ങളിൽപ്പെട്ട സുഹൃത്തുക്കളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു മതത്തിൽപ്പെട്ടവരെ വെറുക്കണമെന്നോ അവർ ഇവിടെനിന്ന് പോകണമെന്നോ താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയില്ലെന്നും ദിയ വ്യക്തമാക്കി.

സ്വന്തം മതത്തോട് ഇഷ്ടമുണ്ടെന്നു പറയുന്നതിൽ തെറ്റില്ലെന്നും അതുകൊണ്ട് മറ്റു മതങ്ങളോട് എതിർപ്പുണ്ടെന്ന് അർഥമില്ലെന്നും ദിയ കൂട്ടിച്ചേർത്തു. ജിന്നയുടെ ചിത്രം കണ്ടതിലുള്ള പ്രതികരണമായിരുന്നു തന്റെ കമന്റ്. കേരളത്തിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മുസ്‌ലിങ്ങളോ ഉള്ളതിനെക്കുറിച്ചല്ല താൻ അങ്ങനെ പറഞ്ഞതെന്നും ദിയ വിശദീകരിച്ചു.

തനിക്കെതിരേ മോശം സന്ദേശങ്ങൾ അയച്ച് അധിക്ഷേപിക്കുന്നവരുമുണ്ടെന്ന് ദിയ ആരോപിച്ചു. എന്നാൽ, താൻ ചെയ്യുന്ന നല്ല കാര്യങ്ങൾ വാർത്തയാകുന്നില്ലെന്നും നെഗറ്റീവ് വാർത്തകൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതെന്നും ദിയ പറഞ്ഞു. ഓൺലൈനിൽ കാണുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുതെന്നും ദിയ അഭ്യർഥിച്ചു.

’ഒരു വയസ്സുള്ള കുഞ്ഞിനെയും എന്റെ ബിസിനസ്സും നോക്കി ഞാനിങ്ങനെ ജീവിച്ചുപോകുകയാണ്. ആ വാർത്തയിൽ പറഞ്ഞതുപോലെ ഒരുകാര്യവും ഞാൻ പറയില്ല, ഓൺലൈനിൽ കാണുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുത്.’–ദിയ പറഞ്ഞു.

View this post on Instagram

A post shared by Diya Krishna (@_diyakrishna_)

“അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്………..” നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍?? ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അഹാനയുടെ കല്യാണത്തിന് അവതാരകനാക്കിയത്?? മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ട്, ഇതൊക്കെയാണ് സാഡ് റിയാലിറ്റി, ദിയ കൃഷ്ണയെ വിമര്‍ശിച്ച് നടി ലാലി

BREAKING NEWS
‘കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള വനംവകുപ്പ് മന്ത്രിയെ മയക്കുവെടി വയ്ക്കണം’; ഷിബു ബേബി ജോണിനെതിരെ സിപിഎം നേതാവിന്റെ പരാമർശം
24 Oct 2026
BREAKING NEWS
വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അതിക്രമിച്ചുകയറി 13 കടന്നുപിടിക്കാൻ ശ്രമം; 40-കാരൻ അറസ്റ്റിൽ; പ്രതിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് മണ്ഡലം പ്രസിഡന്റ്
24 Oct 2026
BREAKING NEWS
‘വലിയ സംഭവമാക്കേണ്ട, ചെയ്യാൻ സാധിക്കുന്നത് ചെയ്തോളൂ’, ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഹോട്ടൽ അധികൃതരുടെ മറുപടി; നാലുമണിക്കൂർ പ്രതിഷേധിച്ച് യുവാവ്; പരാതി നല്കി; കോഴിക്കോട് സാഗർ ഹോട്ടലിനെതിരെ നടപടി
24 Oct 2026
BREAKING NEWS
മിനി കൂപ്പർ അപകടക്കേസ്: വ്യാജ പ്രചരണം, മന്ത്രി എം. ലിജുവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
24 Oct 2026