BREAKING NEWS

“അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്………..” നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍?? ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അഹാനയുടെ കല്യാണത്തിന് അവതാരകനാക്കിയത്?? മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ട്, ഇതൊക്കെയാണ് സാഡ് റിയാലിറ്റി, ദിയ കൃഷ്ണയെ വിമര്‍ശിച്ച് നടി ലാലി

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിനെതിരെയുള്ള ഉത്തരേന്ത്യന്‍ വ്‌ളോഗറുടെ വിഡിയോ വിവാദത്തില്‍. ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപണമെന്നുമാണ് വിവാദ വിഡിയോയില്‍ പറയുന്നത്. ലിറ്റിച്ചോക്ക് അപ്പ് എന്ന വ്‌ളോഗറാണ് കേരളത്തെക്കുറിച്ച് വിദ്വേഷ വിഡിയോയുമായെത്തിയത്. ഈ വിഡിയോയ്ക്ക് പിന്തുണയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളായ ദിയ കൃഷ്ണയുമെത്തിയിരുന്നു.

സാഡ് റിയാലിറ്റി എന്നായിരുന്നു ദിയയുടെ കമന്റ്. പിന്നാലെ ദിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ദിയയ്‌ക്കെതിരെ വിമര്‍ശനവുമായെത്തിയവരില്‍ ലാലി പിഎമ്മുമുണ്ട്. അതെന്താ ദിയേ അങ്ങനെയൊരു ടോക്ക് എന്നാണ് ലാലി പിഎം ചോദിക്കുന്നത്. ”അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്. കേരളത്തില്‍ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെണ്‍കുട്ടിയെ ഒരിക്കല്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു.

കോതമംഗലത്ത് മുസ്ലീങ്ങള്‍ക്ക് സ്ഥലം കൊടുക്കാറില്ലെന്ന് എന്റെയൊരു ഫ്രണ്ട് ഒരിക്കല്‍ പറഞ്ഞ് കേട്ടിരുന്നു. മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ’ എന്നാണ് ലാലി പറയുന്നത്. ”നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍ ? ഈയിടെ അഹാനായുടെ കല്യാണത്തിന്റെ അവതാരകനായത് ദുല്‍ഖര്‍ ആണെന്ന് വാര്‍ത്ത കണ്ടിരുന്നു. ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അത്?’ എന്നുമായിരുന്നു ലാലിയുടെ പോസ്റ്റ്. അതേസമയം വിഡിയോ വിവാദമായതോടെ ദിയ കമന്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ദിയയുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

BREAKING NEWS
കർക്കിടക തുല്യം; അതിതീവ്രമഴ മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത; നാളെ 3 ജില്ലകളിൽ റെഡ് അലേർട്ട്, തിങ്കളാഴ്ച 2 ജില്ലകൾക്കും മുന്നറിയിപ്പ്
24 Oct 2026
BREAKING NEWS
വിവാഹം മുടക്കിയതിന് പ്രതികാരം, ഓട്ടോ ഡ്രൈവറെ മുളകുപൊടി എറിഞ്ഞ് ഇരുമ്പുകട്ടകൊണ്ട് അടിച്ചുവീഴ്ത്തി ഗുണ്ടാ സംഘം, ഭാര്യയ്ക്കുനേരെ വധഭീഷണിയും, ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസി
24 Oct 2026
BREAKING NEWS
തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കട വഴി നൽകിയ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടിനായി വിതരണം ചെയ്യുന്നെന്ന് തമിഴ് തീർത്ഥാടകർ; ഔദ്യോഗിക സീലും ‘2025’ എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകൾ! ഒരെണ്ണത്തിന് ഈടാക്കുന്നത് 300 രൂപ!! വൻ അഴിമതിയെന്ന് ആരോപണം
24 Oct 2026
BREAKING NEWS
‘വൈദേഹം ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ല; ശശിധരൻ കർത്തയുമായി ബന്ധമില്ല; മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരം,എന്നെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യം ; നിയമ നടപടി സ്വീകരിക്കും’; ഇ.പി. ജയരാജൻ
24 Oct 2026