BREAKING NEWS

വിവാഹം മുടക്കിയതിന് പ്രതികാരം, ഓട്ടോ ഡ്രൈവറെ മുളകുപൊടി എറിഞ്ഞ് ഇരുമ്പുകട്ടകൊണ്ട് അടിച്ചുവീഴ്ത്തി ഗുണ്ടാ സംഘം, ഭാര്യയ്ക്കുനേരെ വധഭീഷണിയും, ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസി

· · 1 min read
Share: Copied!

കോഴിക്കോട്: വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയിൽ പേരാമ്പ്ര ചേനോളിയിൽ യുവാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്ത രണ്ടു ഗുണ്ടകളെ തേടി പേരാമ്പ്ര പൊലീസിന്റെ അന്വേഷണം തുടരുന്നു. ചേനോളി കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിന് (45) ആണ് വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ക്രൂരമർദനമേറ്റത്. കാറിലെ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ വീട്ടിലെത്തി കണ്ടത്.

പെട്രോൾ വാങ്ങാൻ ഒരു കാൻ കിട്ടുമോ എന്നു ചോദിച്ചതു പ്രകാരം അതുമെടുത്താണ് റഷീദ് ഓട്ടോയുമായി റോഡിലെത്തിയത്. ഇതിനു പിന്നാലെ അയൽവാസി ഏൽപിച്ച ക്വട്ടേഷൻ ആണെന്നു പറഞ്ഞ് റഷീദിനെ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിച്ചുവെന്നാണ് പരാതി. കാഴ്ച മറഞ്ഞ റഷീദിനെ അക്രമി സംഘം ഇരുമ്പു കട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരുക്കേൽപിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു.

ഇതിനു പിന്നാലെ റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഭാര്യ ഷംനയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. റഷീദിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിവരുമ്പോഴേക്കും അക്രമികൾ കടന്നുകളയുകയായിരുന്നു. സാരമായി പരുക്കേറ്റ റഷീദ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റഷീദിന്റെ നെറ്റിയിലെ മുറിവിൽ നാലു തുന്നലുണ്ട്. ഒരു മാസം മുൻപ് അയൽവാസി ഫോണിൽ വിളിച്ച് കൊല്ലുമെന്നും തന്നെയും ഭാര്യയെയും വീൽചെയറിൽ കിടത്തുമെന്നു ഭീഷണിപ്പെടുത്തിയതായാണ് റഷീദ് ആരോപിക്കുന്നത്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026