BREAKING NEWS

’നമുക്കുമുണ്ട് ഒരു 56 ഇഞ്ചുള്ള കളിപ്പാട്ടം; താക്കോൽ ചൈനയുടെ കൈവശമാണ്, അമേരിക്കയുടെ കൈയിലും താക്കോലുണ്ട്’: മോദിയെ പരിഹസിച്ച് കോൺ​ഗ്രസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈനയുമായി സംഘർഷങ്ങളുണ്ടാകുന്നുണ്ടെന്ന ഐടിബിപി മേധാവിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ പരോക്ഷ പരിഹാസവുമായി കോൺഗ്രസ്. അരുണാചൽ അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങൾ ജൂലൈ മാസം മുതൽ കേന്ദ്രസർക്കാർ മൂടിവെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച ഖേര, ചൈനയും അമേരിക്കയും ഇസ്രയേലും നിയന്ത്രിക്കുന്ന പാവയാണ് നരേന്ദ്ര മോദിയെന്നും പരിഹസിച്ചു.

‘ചൈനീസ് കളിപ്പാട്ടങ്ങൾ ലോകമെമ്പാടും വിൽക്കപ്പെടുന്നുണ്ട്. രാജ്യത്ത് നമുക്കുമുണ്ട് ഒരു 56 ഇഞ്ചുള്ള കളിപ്പാട്ടം. അതിന്റെതാക്കോൽ ചൈനയുടെ കൈവശമാണ്. അമേരിക്കയുടെ കൈയിലും താക്കോലുണ്ട്’, ഖേര പറഞ്ഞു.

ജനങ്ങൾ സംശയിച്ചിരുന്നതും എന്നാൽ ജൂലൈ മാസം മുതൽ സർക്കാർ അടക്കിവെച്ചിരുന്നതുമായ വിവരത്തിലേക്കാണ് ഐടിബിപി മേധാവിയുടെ പരാമർശം വെളിച്ചംവീശിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഐടിബിപിയുടെ ഡയറക്ടർ ജനറൽ പറഞ്ഞ കാര്യം എനിക്കും നിങ്ങൾക്കും അറിയാം. എന്നാൽ സർക്കാർ അത് മൂടിവെച്ചിരിക്കുകയായിരുന്നു. ഇന്ന് ഡയറക്ടർ ജനറലിന്റെ വെളിപ്പെടുത്തൽ എല്ലാവർക്കും കാര്യം ബോധ്യമാക്കിക്കൊടുത്തു, ഖേര പറഞ്ഞു.

രാജസ്ഥാനിലെ ആൾവാറിൽ നടന്ന ഹിമവീർ സമ്മാൻ സമാരോഹ് പരിപാടിക്കിടെയാണ് ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജീത് കപുർ, അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തികളിൽ സംഘർഷങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞത്.

 

BREAKING NEWS
’എന്നെയും വി.ഡി സതീശനെയും ഒളിക്യാമറയിൽ കുടുക്കാൻ ശ്രമം നടന്നു; വ്യവസായസം​രംഭം ചർച്ച ചെയ്യാനെന്ന പേരിൽ വന്നത് മെറ്റാ സ്മാർട്ട് ​ഗ്ലാസ് ധരിച്ച്; ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെയും മഹാരാഷ്ട്രക്കാരനായ കേന്ദ്രമന്ത്രിയെയും കണ്ടപ്പോൾ അവർ ഗ്ലാസ് വച്ചില്ല’: ഡി.കെ. ശിവകുമാർ
24 Oct 2026
BREAKING NEWS
ചൈന വാക്ക് തെറ്റിച്ചു, അതിർത്തിയിൽ അസമാധാനം; ചൈനീസ് സൈന്യം നിർദിഷ്ട പട്രോളിങ് രീതികളിൽനിന്ന് വ്യതിചലിക്കുന്നു, ഇടയ്ക്കിടെ സംഘർഷം’ :രൺവീർ ജയ്‌സ്വാൾ
24 Oct 2026
BREAKING NEWS
‘ദുർഭൂതങ്ങളെ ഒഴിപ്പിക്കാം’ എന്ന് വിശ്വസിപ്പിച്ച് 73-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ശിക്ഷ വിധിച്ച കോടതിവിധിയ്ക്കെതിരെയുള്ള പ്രതിയുടെ നീക്കങ്ങൾ ഫലം കണ്ടില്ല; 10 വർഷത്തെ തടവ് ശരിവെച്ച് ഹൈക്കോടതി
24 Oct 2026
BREAKING NEWS
‘ലീഗ് ദുർബലമായാൽ ആ ഇടം തീവ്രശക്തികൾ പിടിക്കും; 1940കളിലേതല്ല ഇന്നത്തെ ലീ​ഗ്’ വി.ഡി. സതീശൻ; ‘കേന്ദ്രവുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല; ഭരണപരമായ വിഷയങ്ങളിൽ കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകും‘
24 Oct 2026