BREAKING NEWS

ചൈന വാക്ക് തെറ്റിച്ചു, അതിർത്തിയിൽ അസമാധാനം; ചൈനീസ് സൈന്യം നിർദിഷ്ട പട്രോളിങ് രീതികളിൽനിന്ന് വ്യതിചലിക്കുന്നു, ഇടയ്ക്കിടെ സംഘർഷം’ :രൺവീർ ജയ്‌സ്വാൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ വിമർശനവുമായി ഇന്ത്യ. അതിർത്തിയിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ ബെയ്ജിങ് പരാജയപ്പെട്ടെന്നും ചൈനീസ് സൈന്യം നിർദിഷ്ട പട്രോളിങ് രീതികളിൽനിന്ന് വ്യതിചലിക്കുമ്പോൾ അതിർത്തിയിൽ സംഘർഷങ്ങളുണ്ടാകാറുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയ വക്താവ് രൺവീർ ജയ്‌സ്വാൾ.

അതിർത്തിയിലെ നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും യഥാർഥ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും തെറ്റായ കണക്കുകൂട്ടലുകളും ഒഴിവാക്കാനും ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക തലങ്ങളിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു. പ്രതിവാര വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ വിവിധ മേഖലകളിൽ അടുത്തിടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരുമായി ഇന്ത്യൻ സൈനികർ നേർക്കുനേർ വരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജീത് സിങ് കപുർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ ആൾവാറിലുള്ള സൈനിക ക്യാമ്പിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കപുറിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് ചൈന അതിർത്തിയിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതായി വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തിയത്. നിർദിഷ്ട പട്രോളിങ് രീതികളിൽനിന്ന് ചൈനീസ് സൈന്യം വ്യതിചലിക്കുന്നത് അതിർത്തിയിൽ ഇടയ്ക്കിടെ സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

BREAKING NEWS
’എന്നെയും വി.ഡി സതീശനെയും ഒളിക്യാമറയിൽ കുടുക്കാൻ ശ്രമം നടന്നു; വ്യവസായസം​രംഭം ചർച്ച ചെയ്യാനെന്ന പേരിൽ വന്നത് മെറ്റാ സ്മാർട്ട് ​ഗ്ലാസ് ധരിച്ച്; ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെയും മഹാരാഷ്ട്രക്കാരനായ കേന്ദ്രമന്ത്രിയെയും കണ്ടപ്പോൾ അവർ ഗ്ലാസ് വച്ചില്ല’: ഡി.കെ. ശിവകുമാർ
24 Oct 2026
BREAKING NEWS
‘ദുർഭൂതങ്ങളെ ഒഴിപ്പിക്കാം’ എന്ന് വിശ്വസിപ്പിച്ച് 73-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ശിക്ഷ വിധിച്ച കോടതിവിധിയ്ക്കെതിരെയുള്ള പ്രതിയുടെ നീക്കങ്ങൾ ഫലം കണ്ടില്ല; 10 വർഷത്തെ തടവ് ശരിവെച്ച് ഹൈക്കോടതി
24 Oct 2026
BREAKING NEWS
’നമുക്കുമുണ്ട് ഒരു 56 ഇഞ്ചുള്ള കളിപ്പാട്ടം; താക്കോൽ ചൈനയുടെ കൈവശമാണ്, അമേരിക്കയുടെ കൈയിലും താക്കോലുണ്ട്’: മോദിയെ പരിഹസിച്ച് കോൺ​ഗ്രസ്
24 Oct 2026
BREAKING NEWS
‘ലീഗ് ദുർബലമായാൽ ആ ഇടം തീവ്രശക്തികൾ പിടിക്കും; 1940കളിലേതല്ല ഇന്നത്തെ ലീ​ഗ്’ വി.ഡി. സതീശൻ; ‘കേന്ദ്രവുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല; ഭരണപരമായ വിഷയങ്ങളിൽ കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകും‘
24 Oct 2026