BREAKING NEWS

’പ്രിയങ്കയ്ക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടമായി; മകനെ നൈസായിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്; റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശന വിവാദത്തിൽ രാഹുൽ മൗനം പാലിക്കുന്നത് കണ്ടോ?’: ആരോപണമുയർത്തി ബിജെപി

· · 1 min read
Share: Copied!

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടെന്ന ആരോപണവുമായി ബിജെപി. പ്രിയങ്കയുടെ മകൻ റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശനത്തിൽനിന്ന് ചില ചിത്രങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുൽ പ്രതികരിക്കാത്തതാണ് ബിജെപി ആയുധമാക്കുന്നത്. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് രാഹുലിനും പ്രിയങ്കയ്ക്കുമിടയിൽ രാഷ്ട്രീയ ഭിന്നതയുണ്ടെന്ന ആരോപണം ഉന്നയിച്ചത്.

കോൺഗ്രസിൽ രാഹുലും പ്രിയങ്കയും നേർക്കുനേർ നിൽക്കുകയാണെന്ന് പ്രദീപ് ഭണ്ഡാരി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. റെയ്ഹാൻ വാദ്രയുടെ ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ സംഘടിപ്പിച്ച ഫോട്ടോപ്രദർശനത്തിൽനിന്ന് ചില ചിത്രങ്ങൾ നീക്കിയതാണ് വിവാദത്തിന് തുടക്കമിട്ടത്. പ്രദർശനത്തിലെ രാഷ്ട്രീയ ഉള്ളടക്കമുള്ള ചിത്രങ്ങൾ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

റെയ്ഹാൻ വാദ്ര ബിക്കാനീർ ഹൗസിന് അയച്ച കത്ത് പ്രിയങ്കയുടെയും കോൺഗ്രസിന്റെയും നിലപാടുകളിലെ വൈരുധ്യം വെളിപ്പെടുത്തുന്നതാണെന്ന് ഭണ്ഡാരി ആരോപിച്ചു. ജൂൺ പത്തിന് റെയ്ഹാൻ അയച്ച ഇമെയിലിലും പ്രദർശനത്തിനായുള്ള നിർദേശത്തിലും പ്രകൃതി, വന്യജീവികൾ, കലാസൃഷ്ടികൾ, ശിൽപവിദ്യ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിക്കും ഉൾപ്പെടുത്തുകയെന്നും രാഷ്ട്രീയ ഉള്ളടക്കം ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നുവെന്നാണ് ഭണ്ഡാരിയുടെ വാദം. ജൂൺ 30ന് ബിക്കാനീർ ഹൗസ് ഈ നിർദേശം അംഗീകരിച്ച് മറുപടി നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രദർശനത്തിനായുള്ള ബുക്കിങ് മാർഗനിർദേശങ്ങളെക്കുറിച്ച് റെയ്ഹാന് അറിവുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മൂന്ന് വർഷമായി തയ്യാറെടുക്കുന്ന പ്രദർശനത്തിന്റെ ആദ്യ നിർദേശത്തിൽ രാഷ്ട്രീയ ചിത്രങ്ങൾ ഉൾപ്പെടുത്താതിരുന്നതെന്നും ഭണ്ഡാരി പറഞ്ഞു. എന്നാൽ, കുടുംബത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സമ്മർദത്തെത്തുടർന്ന് പിന്നീട് രാഷ്ട്രീയ ചിത്രങ്ങൾ ഉൾപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒക്ടോബർ 21ന് ഇവ നീക്കം ചെയ്യാൻ ബിക്കാനീർ ഹൗസ് ആവശ്യപ്പെട്ടെന്നും ഭണ്ഡാരി കുറിച്ചു.

വിവാദത്തിലൂടെ റെയ്ഹാനെ പതുക്കെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും ഭണ്ഡാരി ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് പ്രിയങ്കയുടെ രാഷ്ട്രീയ വിശ്വാസം നഷ്ടപ്പെട്ടുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. വിയറ്റ്നാമിലിരുന്ന് വിവിധ വിഷയങ്ങളിൽ രാഹുൽ ഗാന്ധി സാമൂഹികമാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ടെങ്കിലും റെയ്ഹാനെ പിന്തുണച്ച് ഇതുവരെ കുറിപ്പൊന്നും പങ്കുവച്ചിട്ടില്ലെന്നാണ് ഭണ്ഡാരി ചൂണ്ടിക്കാട്ടിയത്.

രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം

BREAKING NEWS
കൊച്ചിയിൽ ലഹരികടത്തിയ വാഹനം പിന്തുടർന്ന പൊലീസുകാരെ കാറിടിപ്പിച്ച് വീഴ്ത്തി , രണ്ട് പൊലീസുകാർക്ക് പരിക്ക്, ഡാൻസാഫ് സംഘം പിന്തുടർന്ന അതേ വാഹനം റിവേഴ്സെടുത്ത് തട്ടിയിട്ടു, ഒരാൾ കസ്റ്റഡിയിൽ; . 32 ഗ്രാം എംഡിഎംഎ കണ്ടെത്തി
23 Oct 2026
BREAKING NEWS
രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം
23 Oct 2026
BREAKING NEWS
‘വൃത്തികെട്ട രീതി; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു; മറുപടി ഇല്ലാത്തതിനാലാണ് പി കെ ശ്രീമതിയെയും കെ കെ ശൈലജയെയും വീണ ജോർജിനെയും മുരളീധരൻ ചീത്ത പറഞ്ഞത് ’; എസ്എംഎ മരുന്ന് വിവാദം: ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി എം.വി. ഗോവിന്ദൻ
23 Oct 2026
BREAKING NEWS
പിണങ്ങി പിരിഞ്ഞവർ കൈകോർക്കുന്നു? ബിജെപി–അകാലിദൾ സഖ്യസാധ്യത വീണ്ടും സജീവം; അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ; പഞ്ചാബിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമോ?
23 Oct 2026