BREAKING NEWS

മരിച്ചവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് കൈക്കലാക്കി ; സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിക്കൂട്ടിൽ; തട്ടിപ്പ് പുറത്തായതോടെ സ്ഥാനത്തുനിന്ന് നീക്കി

· · 1 min read
Share: Copied!

പാലക്കാട്: മരിച്ച രണ്ടുപേരുടെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റി സിപിഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സംഭവം. മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെതിരെയാണ് ആരോപണം ഉയർന്നത്. സംഭവത്തിനു പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.

കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തതെന്നാണ് ആരോപണം. കൃഷ്ണൻകുട്ടി പണിക്കർ ജൂലൈ ആദ്യവാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലുമാണ് മരിച്ചത്. ഇരുവരുടെയും മരണശേഷവും സെപ്റ്റംബർ മാസം വരെയുള്ള പെൻഷൻ തുക കൈപ്പറ്റിയെന്നാണ് ആരോപണം.

ഇരുവരുടെയും പേരിൽ വ്യാജ ഒപ്പിട്ട് പെൻഷൻ തുക കൈപ്പറ്റിയതായി രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പെന്നാണ് വിവരം. സംഭവം പുറത്തുവന്നതിനു പിന്നാലെ സത്യനാരായണനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.

സംഭവത്തിൽ സത്യനാരായണനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

’പ്രമുഖരുടെ കേസുകൾ രഹസ്യമാക്കാൻ വഴിയൊരുങ്ങും’; വിജിലൻസ് ടി സെക്ഷനിലെ നിർണായ വിവരങ്ങൾ ഇനി ആർടിഐ നിയമപ്രകാരം ലഭിക്കില്ല; രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കേസുകളിലെ വിവരങ്ങൾ മറച്ചുവയ്ക്കാനിടയാകുമെന്ന് വിമർശകർ

BREAKING NEWS
പൊലീസുകാരനെ കയ്യേറ്റം ചെയ്തു, നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
23 Oct 2026
BREAKING NEWS
140–150 കി.മീ വേഗത്തിൽ മിനി കൂപ്പർ! വെറും 11 സെക്കൻഡിനുള്ളിൽ അരക്കിലോമീറ്റർ ദൂരം പിന്നിട്ടു!! നെടുമ്പാശ്ശേരി അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സുഹൃത്തിന്റെ ഫോണിൽനിന്ന് കണ്ടെത്തി
23 Oct 2026
BREAKING NEWS
’റെയ്ഹാന് കേരളത്തിലേക്ക് സ്വാ​ഗതം; ഫോട്ടോ പ്രദർശനം ഇവിടെ നടത്താം’: വി.ഡി സതീശൻ; പ്രിയങ്ക ഗാന്ധിയുടെ മകൻ ഡൽഹിയിൽ നടത്തിയ ‘നോ ഐഡിയ ഈസ് ഫൈനൽ’ പ്രദർശനത്തിൽ നിന്നും ചിത്രങ്ങൾ നീക്കിയ സംഭവത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ക്ഷണം
23 Oct 2026
BREAKING NEWS
ദളിത് വിദ്യാര്‍ത്ഥിനിയുടെ കൈ അടിച്ചൊടിച്ച് സ്കൂൾ പ്രിൻസിപ്പൽ, ജാതീയമായി അധിക്ഷേപിച്ച് ചികിത്സ നിഷേധിച്ചു
23 Oct 2026