BREAKING NEWS

പൊലീസുകാരനെ കയ്യേറ്റം ചെയ്തു, നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കുമളി: ഹർത്താൽ ദിനത്തിൽ കുമളി ടൗണിൽ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയതിന് നാല് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുൻ പഞ്ചായത്ത് അംഗവും തേക്കടി സ്വദേശിയുമായ ജിജോ രാധാകൃഷ്ണൻ, മുരിക്കടി സ്വദേശി അരുൺകുമാർ, കുളത്തുപ്പാലം ഭാഗത്ത് താമസിക്കുന്ന നിഖിൽ. എസ്, വെള്ളാരംകുന്ന് സ്വദേശി പ്രശാന്ത് എന്നിവരെയാണ് കുമളി എസ്.ഐ ശ്രീനാഥും സംഘവും അറസ്റ്റ് ചെയ്തത്.

ഇവരെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 16നാണ് സി.പി.എം നേതൃത്വത്തിൽ ജില്ലാ ഹർത്താൽ നടന്നത്.

ഹർത്താലിനിടെ വിനോദ സഞ്ചാരികളുമായി വന്ന വാഹനം തടഞ്ഞതോടെ വിനോദ സഞ്ചാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷവും കൈയേറ്റവും ഉണ്ടായി. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുമായി വാക്കേറ്റവും കൈയേറ്റ ശ്രമവും ഉണ്ടായത്.

BREAKING NEWS
‘ജയമാധവനെ കൊന്നത് ഞാനല്ല, പരാതി തന്ന അനിൽ തന്നെയായിരിക്കും’; കൂടത്തിൽ കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് രവീന്ദ്രൻ നായർ; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല
23 Oct 2026
BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘
23 Oct 2026
BREAKING NEWS
ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാജ്യമാണ് മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങുന്നത്, സ്വന്തം സൈനികരുടെ മൃതദേഹങ്ങളെപ്പോലും തള്ളിക്കളഞ്ഞവരാണ് മതത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വാചാലരാകുന്നത്, ജമ്മു കശ്മീരിലേക്ക് കണ്ണോടിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ അതിക്രമം അവസാനിപ്പിക്കാന്‍ നോക്ക...
23 Oct 2026
BREAKING NEWS
​ഗർഭിണിയായ 16കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രിയിലെത്തിയത് നവജാതശിശുവുമായി, കുഞ്ഞ് മരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കം വിശദ അന്വേഷണം
23 Oct 2026