BREAKING NEWS

“ആ മൂന്ന് മുൻ ആരോഗ്യ മന്ത്രിമാരുടെ ആരോപണങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ല, ഈ വകുപ്പ് തുലച്ച മൂന്നു പേരാണ്…അഞ്ചു ലക്ഷത്തിന്റെ മരുന്നിനു പകരം ഇന്ത്യൻ നിർമിതമായ മികച്ച മരുന്ന് കുട്ടികൾക്ക് കൊടുക്കുന്നത് എണ്ണായിരം രൂപയ്ക്ക്!! കെ. മുരളീധരൻ ഉളളിടത്തോളം കാലം വിദേശ കമ്പനിയെ കയറ്റുന്ന പ്രശ്നമില്ല, ഞാൻ തന്നെയായിരിക്കും നാലു വർഷവും ആരോഗ്യമന്ത്രി”….

· · 1 min read
Share: Copied!

കോഴിക്കോട്: ആരോഗ്യ വകുപ്പിനെതിരെ മുൻ ആരോഗ്യ മന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണ ജോർജ് എന്നിവർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തെ പുച്ഛിച്ചുകൊണ്ട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. തനിക്കെതിരെ നടത്തിയ പരാമർശങ്ങളെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച കെ മുരളീധരൻ മു ആരോഗ്യ മന്ത്രിമാരുടെ ആരോപണങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ലെന്ന് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

‘‘ആ മൂന്നു പേരുടെയും സർട്ടിഫിക്കറ്റ് കെ. മുരളീധരന് ആവശ്യമില്ല. ഈ വകുപ്പ് കൊണ്ടു തുലച്ച മൂന്നു പേരാണ് അവർ. അവർ പറഞ്ഞതിനു പുല്ലുവില പോലും നൽകുന്നില്ല. അഞ്ചു ലക്ഷത്തിന്റെ മരുന്നിനു പകരം ഇന്ത്യൻ നിർമിതമായ മികച്ച മരുന്ന് എണ്ണായിരം രൂപയ്ക്കാണ് കുട്ടികൾക്ക് കൊടുക്കുന്നത്. എംബിബിഎസ് പാസായ ഡോക്ടർമാർ ഉൾപ്പെടെ ഈ ജനറിക് മരുന്ന് നല്ലതാണെന്നാണ് പറയുന്നത്. ഈ മരുന്നു തന്നെ കൊടുക്കും. കെ.മുരളീധരൻ ഉളളിടത്തോളം കാലം വിദേശ കമ്പനിയെ കയറ്റുന്ന പ്രശ്നമില്ല. ഞാൻ തന്നെയായിരിക്കും നാലു വർഷവും ആരോഗ്യമന്ത്രി. എന്റെ പാർട്ടിയാണ് അത് തീരുമാനിക്കുന്നത്. അതിനാൽ എനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല’’ – കെ. മുരളീധരൻ പറഞ്ഞു.

BREAKING NEWS
ഇടിമിന്നലിൽ സർവർ തകരാറിലായി, കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കും!! ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല,
23 Oct 2026
BREAKING NEWS
സൗദി- ഹൂതി സംഘർഷം രൂക്ഷം; ദമാം വിമാനത്താവളവും ഷൈബ എണ്ണപ്പാടവും ഉന്നമിട്ട് ഡ്രോൺ ആക്രമണം; ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; അമേരിക്കൻ എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും സൗദി വിടാൻ യുഎസ് നിർദ്ദേശം
23 Oct 2026
BREAKING NEWS
കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ ഡോക്ടർമാരും അഭിഭാഷകരും അടങ്ങുന്ന എട്ടംഗ സംഘത്തിന് ലഹരിയെത്തിച്ചുകൊടുത്തു, സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി... ആറുമാസമായി പോലീസിനെ കബളിപ്പിച്ച് കേരളത്തിനകത്തും പുറത്തും തങ്ങി, ഒടുവിൽ പോലീസിനെ വെല്ലുവിളിച്ച് തിരുവല്ലയിൽ താമസം തുടങ്ങി, സഹ...
23 Oct 2026
BREAKING NEWS
"പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം"... ട്രെയിൻ തട്ടി മരിച്ച വാർഡ് മെമ്പറെ കുറിച്ചുള്ള കുറിപ്പുമായി വി.എസ് ജോയ്, അപകടം ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ തട്ടി
22 Oct 2026