BREAKING NEWS

“പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം”… ട്രെയിൻ തട്ടി മരിച്ച വാർഡ് മെമ്പറെ കുറിച്ചുള്ള കുറിപ്പുമായി വി.എസ് ജോയ്, അപകടം ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ തട്ടി

· · 1 min read
Share: Copied!

മലപ്പുറം: ട്രെയിൻ തട്ടി മരിച്ച കുറ്റിപ്പുറം പഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കലിനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് വി.എസ് ജോയ് എംഎൽഎ. ജനകീയ മെമ്പറായിരുന്നു അഹമ്മദ് കുട്ടിയെന്നും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച മെമ്പർ ആണ് അദ്ദേഹമെന്നും വി.എസ് ജോയ് കുറിച്ചു. അതേസമയം ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ബുധനാഴ്ച രാത്രി 11ന് ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ വച്ചാണ് അഹമ്മദ്കുട്ടിയെ ട്രെയിൻ തട്ടിയത്. ട്രാക്കിൽ ആളെ തട്ടിയതായി സംശയം പ്രകടിപ്പിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെയിൽവേ അധികൃതർക്ക് സന്ദേശം കൈമാറുകയായിരുന്നു. തുടർന്ന് റെയിൽവേ അധികൃതരും കുറ്റിപ്പുറം പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ട്രാക്കിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.

വിഎസ് ജോയിയു‌ടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ജനകീയ മെമ്പർ അഹമ്മദ് കുട്ടി ചെമ്പിക്കലിന് ആദരാഞ്ജലികൾ. കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച മെമ്പർ ആണ് അദ്ദേഹം. കുറ്റിപ്പുറം പഞ്ചായത്തിലെ പാഴൂർ വാർഡിൽ ആകെ പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം. അത്രയേറെ ജനകീയനായ അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയും നടുക്കവും നഷ്ടവും ഉളവാക്കുന്നതാണ്.

 

BREAKING NEWS
സ്കൂട്ടറില്‍ ചരക്കുലോറിയിടിച്ചു, ദേഹത്തുകൂടി ടയര്‍ കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്
18 Nov 2026
BREAKING NEWS
രണ്ട് ആണ്‍മക്കളെയും കനാലിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്
18 Nov 2026
BREAKING NEWS
'മനഃപൂർവം ചെയ്തതാണ്, ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ'; കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് അതിവേ​ഗത്തിൽ കാർ ഇടിച്ചു കയറ്റി; ഒഴിവായത് വൻ ദുരന്തം; ജീവനക്കാരെ ആക്രമിച്ചു; ഇടിപ്പിച്ച വാഹനത്തിൽ നാലുപേർ; മൂന്നുപേർ ഓടി രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ
18 Nov 2026
BREAKING NEWS
ആശുപത്രിക്കെതിരെ വ്യാജവാർത്ത; പിൻവലിക്കാൻ 10 ലക്ഷം വാങ്ങി, ദൃശ്യങ്ങളും ശബ്ദരേഖയും പുറത്ത്; തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ; പിന്നാലെ നെഞ്ചുവേദന, അഭിനയമെന്ന് പോലീസ്
18 Nov 2026