BREAKING NEWS

കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ ഡോക്ടർമാരും അഭിഭാഷകരും അടങ്ങുന്ന എട്ടംഗ സംഘത്തിന് ലഹരിയെത്തിച്ചുകൊടുത്തു, സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി… ആറുമാസമായി പോലീസിനെ കബളിപ്പിച്ച് കേരളത്തിനകത്തും പുറത്തും തങ്ങി, ഒടുവിൽ പോലീസിനെ വെല്ലുവിളിച്ച് തിരുവല്ലയിൽ താമസം തുടങ്ങി, സഹോദരനു പിന്നാലെ സഹോദരിയും പിടിയിൽ

· · 1 min read
Share: Copied!

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ ആറുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി തിരുവല്ല മുത്തൂർ മുളയ്ക്കൽ വീട്ടിൽ നീതു എസ്.കുമാർ (38)നെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. ആഡംബര ഹോട്ടലിലെ പാർട്ടിക്ക് ലഹരിമരുന്നു വിതരണം ചെയ്ത കേസിലെ പ്രധാന പ്രതിയുടെ സഹായിയായിരുന്നു നീതു. കേസിലെ പ്രധാന പ്രതി തൊടുപുഴ സ്വദേശി കെവിൻ ബി. മാത്യു (42) വിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. തിരുവല്ലയിലെ വാടകവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലാണ് ആറുമാസമായി ഒളിവിലായിരുന്ന നീതു പിടിയയിലായത്. കെവിനു ലഹരിമരുന്ന് എത്തിച്ചതിന് എക്സൈസ് സംഘം മുൻപു പിടികൂടിയ വിപിൻ എസ്.കുമാറിന്റെ (30) സഹോദരിയാണ് നീതു.

കഴിഞ്ഞ ഏപ്രിലിലാണ് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി കെവിൻ ബി. മാത്യു അറസ്റ്റിലായത്. അന്നുതന്നെ, ഇയാളു‌ടെ പ്രധാന സഹായി നീതുവാണെന്നും ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടത്തുന്നത് അവരാണെന്നും പോലീസിനു മനസിലായിരുന്നു. കെവിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ പരിശോധനയാണ് നീതുവിലേക്ക് അന്വേഷകരെ എത്തിച്ചത്.

ലഹരിമരുന്ന് വാങ്ങുന്നതിനും വിൽക്കുന്നതിനുമായി നീതു 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തിയതായി തെളിഞ്ഞു. ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒളിവിൽ പോയി. തമിഴ്നാട്ടിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി ഒളിത്താവളങ്ങൾ മാറിമാറി താമസിച്ചു വരികയായിരുന്നു നീതുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നീതു തിരുവല്ലയിൽ വാടക വീടെടുത്ത് രഹസ്യമായി താമസിക്കുന്നതായി പെോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

അതേസമയം കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ ഡോക്ടർമാരും അഭിഭാഷകരും അടങ്ങുന്ന എട്ടംഗ സംഘത്തിന് ലഹരിമരുന്നു നൽകിയ കേസിന്റെ അന്വേഷണത്തിലാണ് കെവിൻ പിടിയിലായത്. ആഡംബര പാർട്ടികൾക്കും സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണു കെവിൻ എന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അന്വേഷണത്തിനിടെയാണ് വൈറ്റിലയിൽ വച്ച് തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പിൽ വരുൺ ദേവും (35) കൂട്ടാളി വിപിൻ കുമാറും പിടിയിലായത്. കോട്ടയത്തു നിന്ന് 232 ഗ്രാം എംഡിഎംഎയുമായി വരികയായിരുന്നു ഇവർ. ഡൽഹിയും ബെംഗളൂരുവും അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് വലിയ അളവിൽ എംഡിഎംഎയും മറ്റും കോട്ടയത്ത് എത്തിച്ച് സൂക്ഷിക്കുകയും ചെറിയ അളവിലാക്കി കെവിൻ ഉൾപ്പെടെയുള്ള വിതരണക്കാർക്കു നൽകുകയുമായിരുന്നു വരുണിന്റെ രീതി എന്നാണ് എക്സൈസ് പറയുന്നത്. പണമായിട്ടാണ് ഇതിന്റെ പ്രതിഫലം വരുൺ സ്വീകരിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ നീതുവിനെ റിമാൻഡ് ചെയ്തു.

BREAKING NEWS
ഇടിമിന്നലിൽ സർവർ തകരാറിലായി, കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കും!! ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല,
23 Oct 2026
BREAKING NEWS
സൗദി- ഹൂതി സംഘർഷം രൂക്ഷം; ദമാം വിമാനത്താവളവും ഷൈബ എണ്ണപ്പാടവും ഉന്നമിട്ട് ഡ്രോൺ ആക്രമണം; ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; അമേരിക്കൻ എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും സൗദി വിടാൻ യുഎസ് നിർദ്ദേശം
23 Oct 2026
BREAKING NEWS
"ആ മൂന്ന് മുൻ ആരോഗ്യ മന്ത്രിമാരുടെ ആരോപണങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ല, ഈ വകുപ്പ് തുലച്ച മൂന്നു പേരാണ്...അഞ്ചു ലക്ഷത്തിന്റെ മരുന്നിനു പകരം ഇന്ത്യൻ നിർമിതമായ മികച്ച മരുന്ന് കുട്ടികൾക്ക് കൊടുക്കുന്നത് എണ്ണായിരം രൂപയ്ക്ക്!! കെ. മുരളീധരൻ ഉളളിടത്തോളം കാലം വിദേശ കമ്പനിയെ കയറ്റുന്ന പ്രശ്നമില്ല, ഞാ...
23 Oct 2026
BREAKING NEWS
"പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം"... ട്രെയിൻ തട്ടി മരിച്ച വാർഡ് മെമ്പറെ കുറിച്ചുള്ള കുറിപ്പുമായി വി.എസ് ജോയ്, അപകടം ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ തട്ടി
22 Oct 2026