BREAKING NEWS

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിന് വിലക്ക്; ഡൽഹി സമര ചിത്രങ്ങൾ നീക്കാൻ നിർദേശം, വിവാദം

· · 1 min read
Share: Copied!

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട് വിവാദം. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നിശ്ചയിച്ച പ്രദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായും പ്രദർശനത്തിനായി എത്തിച്ച ചിത്രങ്ങൾ എത്രയും വേഗം നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ചിത്രങ്ങളാണ് പ്രദർശനത്തിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന.

പ്രദർശനത്തിലെ ചില ചിത്രങ്ങൾ അനുചിതമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയതായും ദേശീയ പതാകയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റെയ്‌ഹാൻ വാദ്ര പറഞ്ഞു. എന്നാൽ ഈ നിർദേശം പൂർണമായും നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ബിക്കാനീർ ഹൗസിൽ നിശ്ചയിച്ച ചിത്രപ്രദർശനം ഭാഗികമായി മാത്രമേ നടത്താനാകൂവെന്നും റെയ്‌ഹാൻ അറിയിച്ചു. അവിടെ പ്രദർശിപ്പിക്കാൻ കഴിയാത്ത ചിത്രങ്ങൾ മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട അധികൃതരുടെ നടപടിയും റെയ്‌ഹാൻ വാദ്രയുടെ പ്രതികരണവും ഡൽഹിയിൽ പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

BREAKING NEWS
’ജന്തർ മന്തറിൽ ഇനി സമരം ചെയ്യില്ല; ക്രമസമാധാനം തകർക്കില്ല’; ഉറപ്പുനൽകി സിജെപി നേതാക്കൾ; കോടതിയിൽ മാപ്പപേക്ഷിച്ചു, സൗരവ് ദാസും അശുതോഷ് റാങ്കയും തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി
22 Oct 2026
BREAKING NEWS
കട്ടപ്പന മാർക്കറ്റ് ജങ്ഷനിൽ കുടുംബത്തോടൊപ്പം നടന്നു പോകവെ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; മാതാപിതാക്കൾ ഒപ്പമുണ്ടെന്ന് മനസ്സിലാക്കിയതോടെ മദ്യലഹരിയിലായിരുന്ന പ്രതി ഓടി; ഒരുകിലോമീറ്ററോളം പിന്തുടർന്ന് പ്രതിയെ പിടികൂടി യുവതി
22 Oct 2026
BREAKING NEWS
പീരുമേട്ടിൽ കുടുംബവഴക്കിനിടെ കൂട്ടക്കൊല; ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു, ഭാര്യാപിതാവിനും പരിക്ക്
22 Oct 2026
BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026