പീരുമേട്: ഇടുക്കിയിൽ യുവാവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻ മേരി സ്വദേശി പ്രിൻസാണ് ആക്രമണം നടത്തിയത്. ഭാര്യ പ്രിയങ്ക (30), ഭാര്യയുടെ അമ്മ നേസം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഭാര്യയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു.
ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇസ്രയേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് പീരുമേട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു.