BREAKING NEWS

കവർച്ചയ്ക്ക് നാലുപേരെ നാട്ടിൽനിന്നും കൊണ്ടുപോയി; ജീവനക്കാരനെ ബന്ധിയാക്കി ഖത്തർ കെ.എം.സി.സി.യിൽ നിന്നും 8 കോടി രൂപ കവർന്നു; കൊയിലാണ്ടി സ്വദേശിയായ ഒരാൾ പിടിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: ഖത്തർ കെ.എം.സി.സി. ഓഫീസിൽനിന്ന് എട്ടുകോടി രൂപ കവർന്ന കേസിൽ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണൻ പിടിയിൽ. 2025 സെപ്റ്റംബർ 18-ന് നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് നടപടി. പുലർച്ചെ ജീവനക്കാരനെ ബന്ധിയാക്കി സ്ട്രോങ് റൂം തകർത്താണ് പണം കവർന്നതെന്നാണ് കേസ്.

കേരളത്തിൽനിന്ന് നാലുപേരെ മോഷണം നടത്തുന്നതിനായി മാത്രമായി ഖത്തറിലേക്ക് കൊണ്ടുപോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ബോംബെ ഷാജിയെന്ന ഷാജി, റാഷി, സ്വാലിഹ് എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾ. ഖത്തറിൽ പ്രതികൾക്ക് സഹായം നൽകിയ രണ്ടുപേർ കൂടി ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായ ബാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മോഷണം നടന്ന് ഒരു വർഷത്തോളമായിട്ടും സംഭവത്തിൽ പരാതി നൽകാൻ കെ.എം.സി.സി. നേതൃത്വം തയ്യാറായില്ലെന്നത് സംഘടനയ്ക്കുള്ളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഖത്തർ കെ.എം.സി.സി.യിലെ ചിലർ ഇതിനെതിരെ പരസ്യമായി രംഗത്തെത്തുകയും ലീഗ് നേതൃത്വത്തിന് സംഭവത്തിൽ ഒളിച്ചുകളിയുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

തുടർന്നാണ് സംഘടനയുടെ വൈസ് പ്രസിഡന്റ് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ബാലകൃഷ്ണനെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും ഖത്തറിൽനിന്ന് ലഭിച്ച സഹായത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

 

 

BREAKING NEWS
’ഇ.ഡി.–വി.ഡി. കൂട്ടുകെട്ടിനുള്ള തിരിച്ചടി; ന്യായമായ വാദങ്ങൾ കോടതി ശരിവച്ചിരിക്കുന്നു ’; പിണറായിക്ക് അനുകൂല വിധിവന്നതിൽ പ്രതികരിച്ച് പി. രാജീവ്; ’നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കുന്ന വിധി’: എം.വി. ഗോവിന്ദൻ
21 Oct 2026
BREAKING NEWS
‘ചായക്കട തുടങ്ങിയോ?’ സഞ്ജുവിന്റെ ചോദ്യത്തിന് രാഹുലിന്റെ മലയാളം മറുപടി- ’ഒരു ചായ ചേട്ടാ’; താരങ്ങളുടെ വീഡിയോ വൈറൽ; ജസ്റ്റ് മല്ലു തിങ്‌സ്’ എന്ന് ആരാധകർ
21 Oct 2026
BREAKING NEWS
‘സമസ്തയോട് ചോദിച്ചില്ല, മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയതും അറിഞ്ഞില്ല’; വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി തങ്ങൾ; ‘മായിൻ ഹാജിയിൽ പ്രതീക്ഷയുണ്ട്‘
21 Oct 2026
BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026