BREAKING NEWS

‘ചായക്കട തുടങ്ങിയോ?’ സഞ്ജുവിന്റെ ചോദ്യത്തിന് രാഹുലിന്റെ മലയാളം മറുപടി- ’ഒരു ചായ ചേട്ടാ’; താരങ്ങളുടെ വീഡിയോ വൈറൽ; ജസ്റ്റ് മല്ലു തിങ്‌സ്’ എന്ന് ആരാധകർ

· · 1 min read
Share: Copied!

ക്രൈസ്റ്റ്ചർച്ച്: ‘ചായക്കട തുടങ്ങിയോ?’ സഞ്ജു സാംസണിന്റെ ചോദ്യവും കെ.എൽ. രാഹുലിന്റെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറൽ. ന്യൂസീലൻഡ് പര്യടനത്തിനായി ക്രൈസ്റ്റ്ചർച്ചിലെത്തിയ ഇന്ത്യൻ ടീമിന്റെ വീഡിയോ ബിസിസിഐ പങ്കുവെച്ചതോടെയാണ് ഇരുവരുടെയും രസകരമായ സംഭാഷണം ആരാധകർ ഏറ്റെടുത്തത്.

വീഡിയോയിൽ ‘ചായ എവിടെ?’ എന്ന് സഞ്ജു ചോദിക്കുമ്പോൾ ‘ഒരു ചായ ചേട്ടാ’ എന്നാണ് രാഹുൽ ചിരിച്ചുകൊണ്ട് മറുപടി പറയുന്നത്. പിന്നാലെ ചായ വിൽക്കുന്നയാളുടെ ശൈലിയിൽ ‘ചായ, ചായ, ചായേ…’ എന്ന് സഞ്ജു വിളിച്ചുപറയുന്നതും കാണാം. ഇരുവരുടെയും തമാശ നിറഞ്ഞ നിമിഷം ആരാധകർക്കിടയിൽ വലിയ ചർച്ചയായി.

‘രാഹുൽ മലയാളം പഠിച്ചോ?’, ‘ജസ്റ്റ് മല്ലു തിങ്‌സ്’, ‘ഫേവറൈറ്റ് കോമ്പോ’ തുടങ്ങിയ കമന്റുകളുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയെത്തിയത്. മലയാളി താരം സഞ്ജുവും രാഹുലും തമ്മിലുള്ള സൗഹൃദവും സംഭാഷണത്തിലെ നാടൻ തമാശയുമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കായി ഇന്ത്യൻ ടീം ആറ് ആഴ്ച നീളുന്ന പര്യടനത്തിലാണ്. അഞ്ച് ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ഒക്ടോബർ 22 മുതൽ നവംബർ ഒന്ന് വരെയാണ് ട്വന്റി20 മത്സരങ്ങൾ. നവംബർ നാല് മുതൽ 15 വരെ ഏകദിന പരമ്പര നടക്കും. തുടർന്ന് രണ്ട് ടെസ്റ്റ് മത്സരങ്ങളും അരങ്ങേറും.

View this post on Instagram

A post shared by Team Samson (@team.samson)

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026